കടുവ സെൻസസ്; വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാകില്ലെന്ന് പരാതി

NOVEMBER 22, 2025, 8:40 PM

തിരുവനന്തപുരം: സംസ്ഥാനത്തെ കടുവ സെൻസസ് ജോലികൾക്കായി നിയോഗിക്കുന്ന വനം ഉദ്യോഗസ്ഥർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാകില്ലെന്ന് പരാതി.

വനം വകുപ്പിലെ വിവിധ തസ്തികകളിൽ ജോലി ചെയ്യുന്ന 3000ത്തോളംവരുന്ന ജീവനക്കാർക്കാണ് വോട്ടവകാശം വിനിയോഗിക്കാൻ കഴിയാതെയാകുന്നത്. ഡിസംബർ എട്ടിന് അവസാനിക്കുന്ന തരത്തിലാണ് സംസ്ഥാനത്തെ കടുവ സെൻസസ് ഷെഡ്യൂൾ തീരുമാനിച്ചിട്ടുള്ളത്.

675 ബ്ലോക്കുകളിലായി ബീറ്റ് ഫോറസ്റ്റ് ഓഫീസറും, ബീറ്റ് അസിസ്റ്റൻറും ഉൾപ്പെടെയുള്ള 2100 സ്ഥിരം ജീവനക്കാരേയും 1000 ത്തിലേറെ ദിവസവേതനക്കാരെയും ഉപയോഗിച്ചാണ് സെൻസസ് നടത്തുന്നത്.

vachakam
vachakam
vachakam

ഓരോ ബ്ലോക്കിലും കുറഞ്ഞത് മൂന്ന് ജീവനക്കാരെ നിയമിക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്. എട്ടിന് ഉച്ചയ്ക്ക് സെൻസസ് നടപടികൾ അവസാനിക്കുമെങ്കിലും ഉൾവനങ്ങളിൽ ജോലിയിൽ ഏർപ്പെട്ടിരുന്നവർക്ക് അവരവരുടെ പോളിങ്‌ സ്റ്റേഷനുകളിൽ എത്താനാകില്ല.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam