തൃശൂർ: തൃശൂർ കോൺഗ്രസിൽ സീറ്റ് കച്ചവടമെന്ന് വ്യാപക പോസ്റ്റർ. സേവ് കോൺഗ്രസിൻ്റെ പേരിൽ തൃശൂരിലാണ് പോസ്റ്ററുകൾ പതിച്ചിട്ടുള്ളത്.
തൃശൂർ സീറ്റ് ക്രൈസ്തവർക്ക് കാശിനുവേണ്ടി വിറ്റുവെന്നും ഡിസിസി അധ്യക്ഷൻ ജോസഫ് ടാജറ്റ്, മുൻ എംഎൽഎ എംപി വിൻസന്റ് എന്നിവരാണ് സീറ്റ് വിൽപ്പനയ്ക്ക് പിന്നിലെന്നും പോസ്റ്ററിൽ പറയുന്നു.
തൃശൂരിൽ രാജൻ പല്ലൻ സ്ഥാനാർത്ഥിയാകും എന്ന സൂചനകൾ പുറത്തുവന്നതിന് പിന്നാലെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
നിയമസഭാ സീറ്റ് കച്ചവടത്തിന് കോൺഗ്രസ് കൂട്ട് നിൽക്കരുതെന്നാണ് പോസ്റ്ററിൽ പറയുന്നത്. കോൺഗ്രസിൽ വർഗീയ പ്രീണനമാണ് നടക്കുന്നതെന്നും പോസ്റ്ററിൽ ആരോപിക്കുന്നു. തൃശൂർ ഡിസിസിക്ക് മുന്നിലും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
