കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പ്രകടനത്തിന് പിന്നാലെ പ്രതികരണവുമായി സിപിഐഎം നേതാവ് തോമസ് ഐസക്.
ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം നടത്തിയ തെറ്റുതിരുത്തൽ പ്രവർത്തനങ്ങൾ വേണ്ടത്ര വിജയം കണ്ടിട്ടില്ല എന്നതാണ് ഇത് സൂചിപ്പിക്കുന്നത് എന്നും എന്തോ മഹാതകർച്ച ഉണ്ടായിരിക്കുന്നുവെന്ന തെറ്റിദ്ധാരണ വേണ്ട എന്നും തോമസ് ഐസക് അഭിപ്രായപ്പെട്ടു.
എൽഡിഎഫിന്റെ ചരിത്രത്തിലെ കനത്ത പരാജയങ്ങളിലൊന്നാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളത് എന്നും ഇനിയുള്ള ദിവസങ്ങളിൽ തെറ്റുതിരുത്തൽ എന്ന കടമ വീണ്ടും ഏറ്റെടുക്കുമെന്നും തോമസ് ഐസക് പറഞ്ഞു.
കേരള ചരിത്രത്തിലെ ഏറ്റവും മികച്ച വികസന മുന്നേറ്റത്തിന്റെ ദശകത്തിന്റെ അവസാനമാണ് ഈ തിരിച്ചടി ഉണ്ടായിട്ടുള്ളതെന്നത് ഒരു വിധിവൈപരിത്യമാണ് എന്നും തോമസ് ഐസക് കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
