തിരുവനന്തപുരം: വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റില്‍. 22കാരനായ ആസിഫ് മുഹമ്മദ് ആണ് അറസ്റ്റിലായത്.
ഒളിവിലായിരുന്ന ആസിഫിനെ തൃശൂരില്‍ നിന്നാണ് പിടികൂടിയത്. സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയ വിദ്യാര്‍ത്ഥിനിയെ കാറില്‍ തട്ടിക്കൊണ്ടുപോയാണ് പ്രതി പീഡിപ്പിച്ചത്.
കഴിഞ്ഞ മാസമാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. സ്‌കൂളില്‍ നിന്ന് തിരികെ വരികയായിരുന്ന പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയാണ് കാറില്‍ കയറ്റിയത്.
ശേഷം ഒഴിഞ്ഞ സ്ഥലത്ത് എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പീഡനശേഷം കുട്ടിയെ നെടുമങ്ങാട് ഭാഗത്ത് ഉപേക്ഷിച്ച് പ്രതി കടന്നുകളയുകയായിരുന്നു.
വൈകുന്നേരത്തോടെ വീട്ടിലെത്തിയ പെണ്‍കുട്ടി രക്ഷിതാക്കളോട് വിവരം പറയുകയും കുടുംബം വിതുര പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
സംഭവശേഷം ഒളിവില്‍ പോയ പ്രതി വിതുര പൊലീസിന്റെ റൗഡി ലിസ്റ്റില്‍ പെട്ടയാളാണ്. കൊലപാതകശ്രമം, കവര്‍ച്ച ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
