തിരുവനന്തപുരം: അലൻ കൊലക്കേസിൽ കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെത്തി.
കഴിഞ്ഞ മാസമാണ് ഫുട്ബോൾ മത്സരത്തിനിടെയുണ്ടായ തർക്കത്തിൽ ചെങ്കൽചൂള രാജാജി നഗർ സ്വദേശി 18കാരനായ അലനെ കുത്തിക്കൊലപ്പെടുത്തിയത്.
സുഹൃത്തുക്കൾ തമ്മിലുള്ള വാക്ക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.തിരുവന്തപുരം മോഡൽ സ്‌കൂളിൽ നടന്ന ഫുട്‌ബോൾ മത്സരത്തെ തുടർന്നുള്ള തകർക്കമാണ് അലന്റെ കൊലപാതകത്തിൽ എത്തിയത്.
പ്രതി അജിന്റെ സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് കൻ്റോൺമെൻ്റ് പൊലീസ് കത്തി കണ്ടെടുത്തത്. കത്തി അജിൻ ഇവിടെ ഒളിപ്പിക്കുകയായിരുന്നു. പ്രാഥമിക ചോദ്യം ചെയ്യലിൽ കത്തി എവിടെയോ നഷ്ടപ്പെട്ടെന്നായിരുന്നു അജിൻ പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
