തിരുവല്ല സ്പാ കേസ്: ഗുരുതര ആരോപണങ്ങളുമായി അതിജീവിത 

FEBRUARY 6, 2026, 11:22 PM

കോട്ടയം: തിരുവല്ലയിൽ നടന്ന സ്പാ പീഡന കേസിൽ കൂടുതൽ ഗുരുതര ആരോപണങ്ങളുമായി അതിജീവിതയായ ജീവനക്കാരി രംഗത്ത്. സംഭവം ഗുണ്ടാപിരിവിനും ഭീഷണിക്കും പിന്നാലെയാണ് ഉണ്ടായത് എന്ന് അവർ വെളിപ്പെടുത്തി. സ്ഥാപനത്തിൽ നിന്ന് വലിയ തുക ആവശ്യപ്പെട്ടതായും അത് നിഷേധിച്ചതിന് പിന്നാലെയാണ് ആക്രമണം നടന്നതെന്നും അവർ പറഞ്ഞു.

അതേസമയം ഭീഷണിപ്പെടുത്തിയും ആയുധം കാണിച്ചും തന്നെ ക്രൂരമായി പീഡിപ്പിച്ചതായി അതിജീവിത ആരോപിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയതായും ഭീഷണി മുഴക്കിയതായും അവർ വ്യക്തമാക്കി. സംഭവസമയത്ത് സ്ഥാപനത്തിൽ ഒരു കസ്റ്റമർ ഉണ്ടായിരുന്നു എന്നും കസ്റ്റമറെ ഉപദ്രവിച്ച ശേഷം അയാൾക്കൊപ്പം കിടത്തിയും നഗ്ന ദൃശ്യങ്ങൾ പകർത്തി എന്നും അതിജീവിത പറഞ്ഞു.

സംഭവത്തിൽ ചിലർക്ക് സ്വാധീനമുണ്ടെന്ന് പറഞ്ഞ് ഭയപ്പെടുത്താൻ ശ്രമിച്ചതായും അതിജീവിത ആരോപിച്ചു. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ബന്ധപ്പെട്ടവർക്കെതിരെ നിയമനടപടി തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam