'തൊഴിലാളികൾക്ക് പെൻഷനും ശമ്പളവും മുടങ്ങുന്ന സാഹചര്യം ഉണ്ടാകരുത്'; കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്രയിൽ ആശങ്ക പ്രകടിപ്പിച്ച് തൊഴിലാളി സംഘടനകൾ

MAY 9, 2026, 2:04 AM

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നടപ്പാക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് തൊഴിലാളി സംഘടനകൾ. തൊഴിലാളികൾക്ക് പെൻഷനും ശമ്പളവും മുടങ്ങുന്ന സാഹചര്യം ഉണ്ടാകരുതെന്നും സാമ്പത്തിക ബാധ്യതയും ഉത്തരവാദിത്തവും കൂടി സർക്കാർ ഏറ്റെടുക്കണമെന്നും തൊഴിലാളി സംഘടനകൾ പറയുന്നു. ചർച്ച കൂടാതെ പദ്ധതി നടപ്പിലാക്കിയാൽ വലിയ പ്രതിസന്ധി ഉണ്ടാകുമെന്നും എഐടിയുസി നേതാവ് വ്യക്തമാക്കി.

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര എന്ന കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനത്തിന്റെ പ്രാഥമിക നടപടികൾക്ക് തുടക്കമായിരുന്നു. ഇലക്ട്രോണിക് ടിക്കറ്റ് മെഷീൻ വഴിയുള്ള ജെൻഡർ കണക്കെടുപ്പ് അർദ്ധരാത്രി 12 മണി മുതൽ ആരംഭിച്ചു. 

കണക്കെടുക്കുന്നതിനായി ടിക്കറ്റ് മെഷീനിൽ പുതിയതായി ഒരു ഓപ്ഷൻ നൽകിയിട്ടുണ്ട്. ഇതിലൂടെ ടിക്കറ്റ് എടുക്കുമ്പോൾ തന്നെ സ്ത്രീയാണോ പുരുഷനാണോ എന്ന് രേഖപ്പെടുത്താൻ സാധിക്കും.  ഇത്തരത്തിൽ കെഎസ്ആർടിസി പ്രതിദിന സ്ത്രീ യാത്രക്കാരുടെ കണക്ക് എടുക്കും. ഈ കണക്കെടുക്കുന്നതിലൂടെ കൃത്യമായ പദ്ധതി രൂപീകരിക്കാൻ കോൺഗ്രസിന് സാധിക്കും.

vachakam
vachakam
vachakam

പ്രത്യേക പാക്കേജ് അനുവദിക്കുന്നതിനും, ഇതിനുവേണ്ടി എത്ര പണം ചെലവഴിക്കണമെന്നും തുടങ്ങിയ കാര്യങ്ങൾ ഇതിലൂടെ മനസിലാക്കാനായേക്കും.ഇന്ദിരാ ഗ്യാരന്‍റി എന്ന പേരിൽ കോൺഗ്രസ് അവതരിപ്പിച്ച അഞ്ച് ഗ്യാരണ്ടികളിൽ ഒന്നായിരുന്നു സ്ത്രീകൾക്ക് കെഎസ്ആർടിസിയിലെ സൗജന്യ യാത്ര.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam