'എൽഡിഎഫിന്റെ തോൽവിക്ക് കാരണങ്ങൾ പലതുണ്ടാകാം, അത് ഓരോന്നോരോന്നായി കണ്ടെത്തുകയും തിരുത്തുകയും വേണം'; തോൽവിക്ക് പിന്നാലെ പ്രതികരണവുമായി സരിൻ

MAY 4, 2026, 8:38 AM

തിരുവനന്തപുരം: എൽഡിഎഫിനേറ്റ കനത്ത തോൽവിക്ക് പിന്നാലെ പ്രതികരണവുമായി പി. സരിൻ.ഫേസ്ബുക് പോസ്റ്റിലൂടെയാണ് പ്രതികരണവുമായി സരിൻ രംഗത്ത് വന്നത്.

എൽഡിഎഫിന്റെ തോൽവിക്ക് കാരണങ്ങൾ പലതുണ്ടാകാം.അത് ഓരോന്നോരോന്നായി കണ്ടെത്തുകയും തിരുത്തുകയും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പുതുശക്തിയായി നിലകൊണ്ട്, പൂർവാധികം അരുണിമയോടെ വരുംകാല പുലരികൾ നമ്മൾ ചുവപ്പിക്കുക തന്നെ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

അന്ന് ഇതേ ജനങ്ങൾ തന്നെ നമ്മെ കൈപിടിച്ചുയർത്തും. അവരെ മാനിക്കുക. വിശ്വസിക്കുക. വീണ്ടും നമ്മളിലേക്ക് തിരികെ വരാനുള്ള കാരണങ്ങൾ അവർക്കായി ഉണ്ടാക്കിയെടുക്കുക എന്നത് ചെങ്കൊടിയേന്തുന്ന നമ്മൾ ഓരോരുത്തരുടെയും കടമയാണ്. നിയോഗമാണ്. ഇനിയുള്ള ദിനങ്ങൾ അതിനുള്ളതാണെന്നും സരിൻ വ്യക്തമാക്കി.

vachakam
vachakam
vachakam

അതേസമയം, കേരളത്തെ അടുത്ത അഞ്ചുവർഷം നയിക്കാൻ നിയോഗം ലഭിച്ച യുഡിഎഫിന് അഭിനന്ദനങ്ങളെന്നും സരിൻ കൂട്ടിച്ചേർത്തു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam