തിരുവനന്തപുരം: സസ്പെൻഷൻ നടപടി കാര്യകാരണങ്ങൾ അറിയിക്കാതെയെന്ന് കൃഷിവകുപ്പ് സ്‌പെഷല്‍ സെക്രട്ടറി എൻ. പ്രശാന്ത് ഐഎഎസ്.
കഴിഞ്ഞ തവണത്തെ സസ്പെൻഷൻ ഓർഡറിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ പരാതി ഉണ്ടെന്നും, കഴിഞ്ഞ തവണ ആർക്കും പരാതി ഇല്ലായിരുന്നുവെന്നും എൻ. പ്രശാന്ത് ഐഎഎസ് പ്രതികരിച്ചു.
തനിക്ക് നോട്ടീസ് ഒന്നും നൽകിയിട്ടില്ലെന്ന് എൻ. പ്രശാന്ത് പറഞ്ഞു. ചിലരുടെ വ്യക്തിതാല്പര്യങ്ങൾക്ക് വേണ്ടിയാണ് ഇത്തരം സസ്പെൻഷൻ. തീരുമാനം എടുക്കുന്നത് ഒന്നോ രണ്ടോ വ്യക്തികളാണ്.
ഞങ്ങളുടെ കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് ശരിക്കും മുഖ്യമന്ത്രി ആണ്. തനിക്ക് കോടതിയിൽ പോയി യുദ്ധം ചെയ്ത് സർക്കാരിനെ തിരുത്തേണ്ട ആവശ്യമില്ല.
തനിക്കെതിരെ എട്ട് അച്ചടക്കനടപടികളാണ് ഉള്ളത്. ഹൈക്കോടതി വിധി ഫേസ്ബുക്കിൽ ഇട്ടാൽ അതിനെതിരെ വരെ നടപടിയാണ്. തീർച്ചയായും സർക്കാരിനുള്ളിൽ ഒരു കോക്കസ് ഉണ്ടെന്നും എൻ. പ്രശാന്ത് ഐഎഎസ് പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
