തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകര രൂപതയുടെ കത്തീഡ്രല്‍ പള്ളിയിൽ പട്ടാപ്പകൽ മോഷണം. നെയ്യാറ്റിന്‍കര രൂപതയുടെ കത്തീഡ്രല്‍ ദേവാലയമായ അമലോത്ഭവമാതാ പള്ളിയിലാണ് മോഷണം നടന്നത്. ഇന്നലെ രാവിലെ 11 ഓടെയായിരുന്നു സംഭവം.
മാതാവിൻ്റെ രൂപ കൂട് തല്ലിപ്പൊളിച്ച് 6000 രൂപയും ഒരു ഗ്രാം സ്വർണ്ണ കുരിശുമാണ് കവർന്നത്. സംഭവത്തില്‍ നെയ്യാറ്റിൻകര പൊലീസ് അന്വേഷണം തുടങ്ങി. മോഷ്ടാവിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
അള്‍ത്താരയുടെ മുന്‍പിലുണ്ടായിരുന്ന മൈക്ക്സ്റ്റാന്‍ഡെടുത്ത് മാതാവിന്‍റെ രൂപക്കൂടിന്‍റെ പൂട്ട് തല്ലിത്തകര്‍ത്താണ് മോഷണം നടത്തിയത്.
മാതാവിന്‍റെ രൂപത്തില്‍ ചാര്‍ത്തിയിരുന്ന 5000 രൂപയുടെയും 1000 രൂപയുടെയും രണ്ട് നോട്ട് മാലകളാണ് മോഷ്ടാവ് കവര്‍ന്നത്. വൈകിട്ട് 6.30 ഓടെ പള്ളിയിലെത്തിയ കപ്യാരാണ് മോഷണ വിവരമറിഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
