തൃശ്ശൂരിൽ തിയറ്റർ നടത്തിപ്പുകാരന് കുത്തേറ്റു

NOVEMBER 20, 2025, 7:07 PM

 തൃശ്ശൂർ: തൃശ്ശൂരിൽ തിയറ്റർ നടത്തിപ്പുകാരന് കുത്തേറ്റു. രാഗം തിയേറ്ററിന്റെ നടത്തിപ്പുകാരൻ സുനിലിനാണ് കുത്തേറ്റത്. 

 മൂന്നംഗ ഗുണ്ടാ സംഘമാണ് സുനിലിനെ കുത്തിയത്. ഡ്രൈവർ അനീഷിനും വെട്ടേറ്റു. സാമ്പത്തിക ഇടപാടിനെ ചൊല്ലിയുളള തർക്കമാണെന്ന് സൂചന.  സംഭവം ക്വട്ടേഷൻ ആക്രമണമാണെന്ന് പൊലീസ് അറിയിച്ചു.

 വെളപ്പായയിലെ വീടിന് മുൻപിൽ വെച്ചായിരുന്നു സംഭവം. വീടിന്റെ ​ഗേറ്റ് തുറക്കുന്നതിനായി കാറിൽ നിന്നിറങ്ങിയപ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. കാറിന്റെ ചില്ല് തകർത്തു.

vachakam
vachakam
vachakam

കാറിനകത്തിരുന്ന സുനിലിന്റെ കാലിനാണ് പരിക്ക്. ഡ്രൈവർ അനീഷിന്റെ കൈയിലും പരിക്കേറ്റിട്ടുണ്ട്. 


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam