തിരുവനന്തപുരം: മെഡിക്കൽ കോളേജ് യൂറോളജി വിഭാഗം ഡയറക്ടർ ഡോ.ഹാരിസിന് കുരുക്ക്. യൂറോളജി വിഭാഗത്തിൽ ഉപകരണം കാണാതായിട്ടുണ്ടെന്നാണ് വിദഗ്ദ സമിതിയുടെ അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം 12 ലക്ഷത്തിന്റെ ഉപകരണത്തിന്റെ ചില ഭാഗങ്ങൾ കാണാനില്ലെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഇത് വകുപ്പ് മേധാവി ഡോ.ഹാരിസ് സമ്മതിച്ചതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. സ്ഥിരമായി ഉപയോഗിക്കാത്ത ഉപകരണമെന്നാണ് ഡോ.ഹാരിസ് പറഞ്ഞതെന്നാണ് റിപ്പോട്ടിലുള്ളത്.
എന്നാൽ മോസിലേറ്റർ കാണാത്തതിൽ അന്വേഷണം വേണമെന്നും വകുപ്പ് തല അന്വേഷണം നടത്തണമെന്നാണ് സമിതിയുടെ നിർദ്ദേശം.
അതേ സമയം, ഉപയോഗിച്ച് പരിചയമുള്ള ഡോക്ടർമാർ ഇല്ലാത്തത് കൊണ്ടാണ് ഓസിലോസ്കോപ്പ് നിലവിൽ ഉപയോഗിക്കാത്തതെന്നും നേരത്തെ ഈ ഉപകരണം ഉപയോഗിച്ചതില്‍ ചില പരാതികൾ ഉയർന്നതിന് പിന്നാലെയാണ് ഉപകരണം ഉപയോഗിക്കാതെ വന്നതെന്നുമാണ് ഹാരിസ് ചിറയ്ക്കൽ വ്യക്തമാക്കുന്നത്. ഉപകരണം നഷ്ടമായിട്ടില്ലെന്നും ആശുപത്രിയിൽ തന്നെ ഉണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
