ചങ്ങനാശ്ശേരി: സ്വന്തം സമുദായത്തിന്റെ താൽപ്പര്യം സംരക്ഷിക്കുന്നതോടൊപ്പം തന്നെ മറ്റ് സമുദായങ്ങളുടെ പുരോഗതിയും ഉറപ്പ് വരുത്തുവാൻ ക്രൈസ്തവർ മുന്നിട്ട് ഇറങ്ങണമെന്ന് ജസ്റ്റിസ് ജെ.ബി. കോശി അഭിപ്രായപെട്ടു. സമൂഹത്തിലെ എല്ലാ ജനവിഭഗങ്ങളുടെയും പുരോഗതിയിലൂടെ മാത്രമേ രാജ്യ പുരോഗതി സാധ്യമാകൂ. പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ക്ഷേമത്തിന് എല്ലാം സമുദായങ്ങളും പരിഗണന നൽകണമെന്നും അദ്ദേഹം പറഞ്ഞു.
ചങ്ങനാശ്ശേരി വൈ.എം.സി.എ ക്രിസ്തുമസ് പുതുവത്സര കുടുംബ സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിണ്ണിലെ താരകം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു ജസ്റ്റിസ് ജെ.ബി.കോശി.
വൈ.എം.സി.എ പ്രസിഡന്റ് എം.എം. മാത്യു അധ്യക്ഷത വഹിച്ചു. റവ. ഫാ. കെ. സാമൂവൽ ക്രിസ്മസ് സന്ദേശം നൽകി. വൈ.എം.സി.എ കേരള റീജിയൻ വൈസ് ചെയർമാൻ കുര്യൻ തൂമ്പുങ്കൽ, നഗരസഭ കൗൺസിലർ എൽസമ്മ ജോബ്, ഡോ. റോയ് ജോസഫ്, പ്രൊഫ. സോജി തോമസ്, ടോമിച്ചൻ അയ്യരുകുളങ്ങര, ജോണിച്ചൻ കൂട്ടുമ്മൽകാട്ടിൽ, ടി.ഡി. തോമസ് എന്നിവർ പ്രസംഗിച്ചു.
നഗരസഭ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ട എൽസമ്മ ജോബ്, മാധ്യമ പ്രവർത്തകൻ ജോസ് ചെന്നിക്കര, യുവസംരഭക അവാർഡ് ജേതാവ് ജോയൽ തോമസ് അയ്യരുകുളങ്ങര എന്നിവരെ ആദരിച്ചു.
വൈ.എം.സി.എ ബാല ചിത്രരചനാ മത്സരത്തിലെ ജേതാക്കൾക്കുള്ള സമ്മാനദാനം ഡോ. റൂബിൾ രാജ് നിർവഹിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
