വൈദ്യുതി പ്രതിസന്ധിക്ക് നാളെ മുതൽ പരിഹാരമാകുന്നു; 200 മെഗാ വാട്ട് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് അനുമതി നൽകി റെഗുലേറ്ററി കമ്മീഷൻ

JULY 18, 2026, 3:54 AM

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് നാളെ മുതൽ പരിഹാരമാകുന്നു. 200 മെഗാ വാട്ട് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകി. 

എൻടിപിസി, പവർ പ്ലസ് ട്രേഡിങ് സൊല്യൂഷൻ എന്നീ കമ്പനികളാണ് 100 യൂണിറ്റ് വീതം വൈദ്യുതി നൽകുന്നത്.നാളെ രാത്രി മുതൽ ഒരു വർഷത്തേക്ക് 200 മെഗാവാട്ട് വൈദ്യുതി ലഭിച്ച് തുടങ്ങും. 

അതിനിടെ, ലോഡ് ഷെഡിങ് ഉണ്ടെന്ന് അറിയിക്കുന്നതിനോടൊപ്പം എത്ര സമയത്തേക്ക് ഉണ്ടാകും എന്ന് ജനങ്ങളെ അറിയിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.15 മിനിറ്റ് പറഞ്ഞിട്ട് അരമണിക്കൂർ ലോഡ് ഷെഡിംഗ് ഏർപ്പെടുത്തരുതെന്നും അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam