ഭാര്യയെ കൊന്ന് ഓടയിൽ തള്ളിയ യു.എസ് സൈനികന് 59 വർഷം തടവ്

OCTOBER 27, 2026, 6:07 AM

അലാസ്‌ക: അലാസ്‌കയിൽ ഭാര്യയെ വെടിവെച്ചുകൊന്ന് മൃതദേഹം ഡ്രെയിനേജ് ഓടയിൽ ഒളിപ്പിച്ച യു.എസ് സൈനികന് 59 വർഷം തടവുശിക്ഷ വിധിച്ചു. 24കാരനായ സാറിയസ് ഹിൽഡാബ്രാൻഡ് എന്ന സൈനികനാണ് ശിക്ഷിക്കപ്പെട്ടത്. ഒക്ടോബർ 25ന് ശിക്ഷ വിധിച്ചതായി അലാസ്‌ക ഡിപ്പാർട്ട്‌മെന്റ് ഓഫ് ലോ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

ആങ്കറേജ് സുപ്പീരിയർ കോടതിയിൽ നടന്ന വിചാരണയിൽ, സെക്കൻഡ് ഡിഗ്രി കൊലപാതകത്തിന് ഒരു കുറ്റവും, തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിന് രണ്ട് കുറ്റങ്ങളും ഉൾപ്പെടെ ആകെ മൂന്ന് കുറ്റങ്ങളിൽ സാരിയസ് ഹിൽഡാബ്രാന്റ് കുറ്റക്കാരനാണെന്ന് ജൂൺ മാസത്തിൽ ജൂറി കണ്ടെത്തിയിരുന്നു. അറ്റോർണി ജനറലിന്റെ നേതൃത്വത്തിലുള്ള ഈ സർക്കാർ ഏജൻസി വാർത്താക്കുറിപ്പിൽ ഇക്കാര്യം വ്യക്തമാക്കി.

2023 ഓഗസ്റ്റിലായിരുന്നു സംഭവം. അവിഹിതബന്ധം ചോദ്യം ചെയ്തതിനെ തുടർന്ന് 21കാരിയായ ഭാര്യ സാറിയയെ ഇയാൾ തലയ്ക്ക് വെടിവെച്ചുകൊല്ലുകയായിരുന്നു. തുടർന്ന് ശുചീകരണ സാമഗ്രികൾ വാങ്ങി മൃതദേഹം സമീപത്തെ ഡ്രെയിനേജ് ഓടയിൽ തള്ളുകയും അതിനുമുകളിൽ പെട്രോൾ ഒഴിക്കുകയും ചെയ്തു.

vachakam
vachakam
vachakam

ഇതിനുശേഷവും ഒന്നും സംഭവിക്കാത്ത മട്ടിൽ ഭാര്യയെ കാണാനില്ലെന്ന് പോലീസിൽ പരാതി നൽകുകയും, കുടുംബത്തോടൊപ്പം തിരച്ചിലിൽ പങ്കാളിയാകുകയും ചെയ്തു. മുൻകൂട്ടി ആസൂത്രണം ചെയ്തു നടത്തിയ കൊലപാതകവും അതിനുശേഷമുള്ള പ്രതിയുടെ പെരുമാറ്റവും കണക്കിലെടുത്താണ് അലാസ്‌ക കോടതി കടുത്ത ശിക്ഷ വിധിച്ചത്.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam