നയപ്രഖ്യാപനം നയരാഹിത്യ പ്രഖ്യാപനമായി മാറി; കേന്ദ്രത്തോട് ചോദിക്കേണ്ട കാര്യങ്ങളിൽ സർക്കാർ മൗനം പാലിച്ചു: പിണറായി വിജയൻ

MAY 29, 2026, 1:40 AM

തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. നയപ്രഖ്യാപന പ്രസംഗം “നയരാഹിത്യ പ്രഖ്യാപനമായി” മാറിയെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പ്രതിപക്ഷ നേതാവെന്ന നിലയിൽ പിണറായി വിജയന്റെ ആദ്യ വാർത്താസമ്മേളനവുമായിരുന്നു ഇത്.

കേന്ദ്ര സർക്കാർ കേരളത്തോട് സ്വീകരിക്കുന്ന സമീപനത്തെക്കുറിച്ചുള്ള കാര്യങ്ങൾ നയപ്രഖ്യാപനത്തിൽ ഉൾപ്പെടേണ്ടതായിരുന്നുവെന്ന് പിണറായി വിജയൻ പറഞ്ഞു. കേന്ദ്രത്തിൽ നിന്ന് സംസ്ഥാനത്തിന് ആവശ്യമായ സഹായങ്ങളും അവകാശങ്ങളും ചോദിച്ചുവാങ്ങേണ്ട വിഷയങ്ങളിൽ സർക്കാർ മൗനം പാലിച്ചുവെന്നും അദ്ദേഹം വിമർശിച്ചു.

“കേന്ദ്രത്തിൽ നിന്ന് ചോദിച്ച് വാങ്ങേണ്ടതിനെ കുറിച്ച് മൗനം പാലിച്ചാൽ സംസ്ഥാന സർക്കാരിന് അർഹതപ്പെട്ടത് നഷ്ടപ്പെടാൻ അത് ഇടയാക്കും. കേരളത്തിന്റെ സമഗ്ര വികസനത്തിനായുള്ള ബ്ലൂപ്രിന്റിനെ കുറിച്ച് ഒരു സൂചന പോലും നയപ്രഖ്യാപനത്തിൽ ഇല്ല. പ്രധാന പദ്ധതികളെക്കുറിച്ചും പരാമർശമില്ല. കൃത്യമായ കാഴ്ചപ്പാടില്ലാത്ത നയപ്രഖ്യാപനമാണ് കണ്ടത്,” എന്ന് പിണറായി വിജയൻ പറഞ്ഞു.

vachakam
vachakam
vachakam

യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടവും നയപ്രഖ്യാപനത്തിൽ പ്രകടമാണെന്ന് അദ്ദേഹം ആരോപിച്ചു. കേരളത്തെ പുതിയ യുഗത്തിലേക്ക് നയിക്കുന്ന തരത്തിലുള്ള വികസന കാഴ്ചപ്പാട് പ്രസംഗത്തിൽ കാണാനില്ലെന്നും ഇത് സംസ്ഥാനത്തിന്റെ വികസനത്തെ പിന്നോട്ടടിപ്പിക്കുമെന്ന ആശങ്കയുണ്ടെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam