ഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ ഉണ്ടായ തോൽവിയുടെ ഉത്തരവാദിത്തം പിണറായി വിജയൻ ഒറ്റക്ക് ഏറ്റെടുക്കേണ്ടതില്ലെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി വ്യക്തമാക്കി.എല്ലാവരും ചേർന്നതാണ് പാർട്ടിയെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം പിണറായി വിജയൻ ആണെന്ന് ഇടതു സഹയാത്രികനും മുന്‍ എംപിയുമായ സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞിരുന്നു. പിണറായി വിജയനെതിരായ വിധിയെഴുത്താണ് കേരളത്തില്‍ ഉണ്ടായതെന്നും സെബാസ്റ്റ്യന്‍ പോള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരം വിമർശനങ്ങൾ ഉയരുന്ന പശ്ചാത്തലത്തിലാണ് എം.എ. ബേബി വ്യക്തത വരുത്തിയത്.
അതേസമയം, തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയം അപ്രതീക്ഷിതമെന്നും എം.എ. ബേബി പറഞ്ഞു. പത്ത് വർഷം മികച്ച പ്രവർത്തനം കാഴ്ചവെച്ചിട്ടും തിരിച്ചടിയുണ്ടായി എന്നും ബേബി കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
