തിരുവനന്തപുരം: സിപിഎം വിട്ട് കോൺഗ്രസിൽ ചേർന്ന സിപിഎം മുൻ എംഎൽഎ ഐഷ പോറ്റി മാധ്യമങ്ങളോട് പ്രതികരിച്ചു. പാർട്ടി അവഗണിച്ചെന്നും ആരെയും കുറ്റപ്പെടുത്താനില്ലെന്നും ആയിരുന്നു ഐഷ പോറ്റിയുടെ പ്രതികരണം.
അതേസമയം സിപിഎം അണികളോട് യാതൊരു എതിർപ്പുമില്ലെന്നും ഐഷ പോറ്റി കൂട്ടിച്ചേർത്തു. മുന്നോട്ട് പോകാൻ പറ്റാതെ വന്നതോടെ സിപിഎം വിട്ടുവെന്നാണ് അവർ വ്യക്തമാക്കിയത്. മൂന്നു പതിറ്റാണ്ട് നീണ്ട ഇടതുപക്ഷ ബന്ധം അവസാനിപ്പിച്ചാണ് സിപിഎം നേതാവും മുൻ എംഎൽഎയുമായ ഐഷ പോറ്റി കോൺഗ്രസിൽ ചേര്‍ന്നത്. കോണ്‍ഗ്രസിന്‍റെ രാപ്പകൽ സമരപ്പന്തലിലെത്തി കെപിസിസി അധ്യക്ഷനിൽ നിന്നാണ് അംഗത്വം സ്വീകരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
