'അവസാനം മഞ്ഞുരുകുന്നു'; പാർട്ടി ബന്ധം ഉപേക്ഷിക്കില്ലെന്ന് വ്യക്തമാക്കി ജി. സുധാകരൻ

MARCH 6, 2026, 2:59 AM

ആലപ്പുഴ: പാർട്ടി ബന്ധം ഉപേക്ഷിക്കില്ലെന്നും, എന്നാൽ തൽക്കാലം പാർട്ടി അംഗത്വം പുതുക്കില്ലെന്നും വ്യക്തമാക്കി ജി. സുധാകരൻ. അനുഭാവിയായി തുടരുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. കഴിഞ്ഞ ചില ദിവസങ്ങളായി കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചയായ വിഷയമാണ് ജി. സുധാകരന്റെ നിലപാട്. കഴിഞ്ഞ അഞ്ച് വർഷമായി പാർട്ടിയിൽ നിന്ന് അവഗണന നേരിടുകയാണെന്നും അതുകൊണ്ടാണ് അംഗത്വം പുതുക്കാത്തതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു.

വൈകാരികമായ കുറിപ്പിൽ ആർ. നാസർ നെയും എം.വി. ഗോവിന്ദൻ നെയുംതിരെ ഗുരുതര ആരോപണങ്ങളും അദ്ദേഹം ഉന്നയിച്ചിരുന്നു. തനിക്കെതിരെ പരിഹാസചിരി നടത്തിയ വാർത്താസമ്മേളനത്തിന്റെ ദൃശ്യങ്ങളും ജി. സുധാകരൻ ഫേസ്ബുക്ക് പോസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു. 

എന്നാൽ താൻ ആരെയും പരിഹസിച്ച് ചിരിച്ചിട്ടില്ലെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുന്നതിനിടയിൽ തന്റെ ശൈലിയിൽ ചിരിച്ചതാണ് എന്നും എം.വി. ഗോവിന്ദൻ വിശദീകരിച്ചു. ജി. സുധാകരനിൽ നിന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിക്കോ ഇടതുപക്ഷത്തിനോ പ്രയാസമുണ്ടാക്കുന്ന ഒന്നും ഉണ്ടാകില്ലെന്നായിരുന്നു ഇതിനിടെ എം.എ. ബേബി പ്രതികരിച്ചത്. ചില പരിഭവങ്ങൾ ഉണ്ടെന്നും അദ്ദേഹത്തെ അനുനയിപ്പിക്കുമെന്നും എം.എ. ബേബി വ്യക്തമാക്കിയിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam