മലപ്പുറം: കനത്ത വേനൽ ചൂടിന്റെ പശ്ചാത്തലത്തിൽ വളാഞ്ചേരിയിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ട് ചെറിയ കുട്ടികൾക്ക് സൂര്യാഘാതമേറ്റതായി റിപ്പോർട്ട്. പൈങ്കണ്ണൂർ നിരപ്പിൽ തെങ്ങുംതോട്ടത്തിൽ പ്രമോദ്-ഷാനില ദമ്പതികളുടെ മൂന്ന്, അഞ്ച് വയസ്സുള്ള ആണ്‍കുട്ടികൾക്കാണ് പൊള്ളലേറ്റത്.
വീട്ടിനോട് ചേർന്ന പറമ്പിൽ കളിക്കുന്നതിനിടെയാണ് കുട്ടികൾക്ക് ചൂട് ബാധിച്ചത്. മൂന്ന് വയസ്സുകാരന്റെ കൈകൾ, നെഞ്ച്, പുറംഭാഗം എന്നിവിടങ്ങളിൽ പൊള്ളലേറ്റപ്പോൾ, അഞ്ചു വയസ്സുകാരന്റെ കൈകളിലും പൊള്ളലുണ്ട്.
ചൊവ്വാഴ്ച വൈകുന്നേരത്തോടെ കുട്ടികളുടെ ശരീരത്തിൽ ചെറിയ കുമിളകൾ കണ്ടു. ബുധനാഴ്ചയോടെ ഇവ വലുതാകുകയും ചെയ്തതോടെ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. നിലവിൽ ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ കുട്ടികളെ നേരിട്ടുള്ള സൂര്യപ്രകാശത്തിൽ കൂടുതൽ സമയം കളിക്കാൻ അനുവദിക്കാതിരിക്കാൻ ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
