'എഐസിസി നിർദേശങ്ങൾ കൂടി പരിഗണിച്ചാണ് അന്തിമ പട്ടിക തയാറാക്കിയത്, അർഹതയുള്ള പലരും പുറത്തുണ്ട്': സണ്ണി ജോസഫ്

MAY 17, 2026, 9:17 AM

തിരുവനന്തപുരം: എഐസിസി നിർദേശങ്ങൾ കൂടി പരിഗണിച്ചാണ് അന്തിമ പട്ടിക തയാറാക്കിയതെന്നും അർഹതയുള്ള പലരും പുറത്തുണ്ടെന്നും നിയുക്ത മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി.

വിഡി സതീശൻ്റെ മന്ത്രിസഭ മികച്ച ടീം എന്നും സണ്ണി ജോസഫ് പറഞ്ഞു.20 മന്ത്രിമാരുടെ പട്ടികയാണ് ​ഗവർണർക്ക് കൈമാറിയത്. മുഖ്യമന്ത്രിയോടൊപ്പം മുഴുവൻ മന്ത്രിമാരും നാളെ സത്യപ്രതിജ്ഞ ചെയ്യുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം, വി.ഡി. സതീശൻ മന്ത്രിസഭയിലെ മന്ത്രിമാരുടെ ലിസ്റ്റ് പുറത്ത്. ലോക്‌ഭവനിലെത്തിയ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ ഗവർണർ രാജേന്ദ്ര അർലേക്കർക്ക് മന്ത്രിമാരുടെ പേരടങ്ങിയ ലിസ്റ്റ് കൈമാറി. 

vachakam
vachakam
vachakam

വി ഡി സതീശൻ, പി കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ മുരളീധരൻ, എ പി അനിൽകുമാർ, പി സി വിഷ്ണുനാഥ്, റോജി എം ജോൺ, ബിന്ദു കൃഷ്ണ, കെ എ തുളസി, ടി സിദ്ദിഖ്, ഒ ജെ ജനീഷ്, മോൻസ് ജോസഫ്, കെ എം ഷാജി, എൻ ഷംസുദ്ദീൻ, പി കെ ബഷീർ, അബ്ദുൾ ഗഫൂർ, ഷിബു ബേബി ജോൺ, സി പി ജോൺ, അനൂപ് ജേക്കബ്, എം ലിജു തുടങ്ങിയവരുടെ പേരുകളാണ് മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam