കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസിൽ തിരുവനന്തപുരം വിജിലൻസ് കോടതി നടപടിക്കെതിരെ എഡിജിപി എം.ആർ. അജിത് കുമാർ നൽകിയ ഹർജിയിൽ താൽക്കാലിക ആശ്വാസം.
ക്ലീൻ ചീറ്റ് തള്ളിയ വിജിലൻസ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. നടപടിക്രമങ്ങള്‍ക്ക് വിരുദ്ധമാണ് വിചാരണക്കോടതിയുടെ നടപടിയെന്ന് ഹൈക്കോടതി കണ്ടെത്തി.
ജസ്റ്റിസ് എ. ബദറുദ്ദീൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചിന്റേതാണ് നടപടി. വിജിലൻസ് അന്വേഷിച്ച് ക്ലീൻചിറ്റ് നൽകിയ കേസിൽ വീണ്ടും അന്വേഷണം ആകാമെന്ന തിരുവനന്തപുരം വിജിലൻസ് കോടതി വിധിയാണ് അജിത്കുമാർ ഹൈക്കോടതിയിൽ ചോദ്യംചെയ്തത്. എന്നാൽ കീഴുദ്യോഗസ്ഥൻ അന്വേഷിച്ചത് ചട്ടവിരുദ്ധമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.
അജിത് കുമാറിനെതിരായ പരാതി നിലനില്‍ക്കും. പ്രോസിക്യൂഷൻ സാൻക്ഷൻ ഇല്ല എന്നതാണ് സാങ്കേതിക കാരണം. എപ്പോഴാണോ പ്രോസിക്യൂഷൻ സാൻക്ഷൻ ലഭിക്കുന്നത്, അപ്പോൾ മുതൽ അന്വേഷണം നടത്താം.
പ്രൊസിക്യൂഷന്‍ അനുമതി തേടിയ ശേഷം പരാതിയമായി മുന്നോട്ട് പോകാമെന്നും ഹൈക്കോടതി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
