കണ്ണൂര്‍: അനധികൃതമായി ദീര്‍ഘകാല അവധിയില്‍ പ്രവേശിക്കുന്ന അധ്യാപകര്‍ക്ക് മൂക്കുകയറിടാൻ വിദ്യാഭ്യാസ വകുപ്പ്. അധ്യാപകരുടെ ദീര്‍ഘകാല അവധി അപേക്ഷകള്‍ വിശദമായി പരിശോധിക്കാനാണ് തീരുമാനം.
ദീര്‍ഘാവധിക്കുള്ള കാരണം യഥാര്‍ഥമാണോയെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണം. അടുത്ത അധ്യയനവര്‍ഷം മുതല്‍ ഇത് കര്‍ശനമാക്കാനാണ് സര്‍ക്കാര്‍ നീക്കം.
ദീര്‍ഘാവധി അനുവദിക്കണമെങ്കില്‍ ചുരുങ്ങിയത് മൂന്നുമാസം മുൻപ് അപേക്ഷിക്കണം. അടുത്ത അധ്യയനവര്‍ഷത്തേക്ക് ഇതിനകം നൂറോളം അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്.
അവധി അപേക്ഷ പ്രഥമാധ്യാപകനും എഇഒ, ഡിഇഒ എന്നിവരും പരിശോധിച്ച് വിദ്യാഭ്യാസ വകുപ്പിലേക്ക് അയയ്ക്കും. അച്ചടക്ക നടപടി നേരിട്ടിരുന്നോ, മുമ്ബ് ദീര്‍ഘാവധിയെടുത്തിരുന്നോ തുടങ്ങിയവ പരിശോധിച്ച ശേഷമേ അപേക്ഷ പരിഗണിക്കൂ.
ഇതുപ്രകാരം ഒന്നുമുതല്‍ അഞ്ചുവര്‍ഷം വരെ ശൂന്യാവധി അനുവദിക്കാം. മുൻപ് 20 വര്‍ഷം വരെയായിരുന്നു. അവധി ഒരുവര്‍ഷത്തേക്കാണെങ്കിലും പകരം ആളെ നിയമിക്കാം.
ദീര്‍ഘാവധി അവസാനിക്കുന്ന മുറയ്ക്ക് തിരികെ ജോലിക്ക് ഹാജരായില്ലെങ്കില്‍ കെഎസ്‌ആര്‍ 12 എ ചട്ടം ഒൻപത് 12സി പ്രകാരം സര്‍വീസില്‍ നിന്ന് നീക്കും. ഇത്തരം ഒഴിവിലേക്ക് പിഎസ്‌സി വഴി നിയമനം നടത്തും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്