‘അനീതിക്കെതിരെ ശബ്ദിച്ചതിനാണ് ടാർഗറ്റ് ചെയ്തത്’; ‘അമ്മ’ അംഗങ്ങൾക്ക് ടിനി ടോമിന്റെ തുറന്ന കത്ത്

JUNE 22, 2026, 4:54 AM

കൊച്ചി: താരസംഘടനയായ ‘അമ്മ’യിലെ അംഗങ്ങൾക്ക് നടൻ ടിനി ടോമിന്റെ തുറന്ന കത്ത്. അനീതിക്കെതിരെ ശബ്ദിച്ചതിനാലാണ് താൻ ലക്ഷ്യമാക്കപ്പെട്ടതെന്ന് ആണ് കത്തിൽ ടിനി ടോം ആരോപിക്കുന്നത്.

തനിക്കെതിരായ പൊലീസ് കേസ് തള്ളിക്കളഞ്ഞ് ക്ലീൻ ചിറ്റ് നൽകിയതായും ടിനി ടോം കത്തിൽ പറയുന്നു. ‘അമ്മ’ എക്സിക്യൂട്ടീവിൽ നിന്നുമാത്രമാണ് താൻ രാജിവെച്ചതെന്നും, സംഘടനയിലെ ഒരു സാധാരണ അംഗമായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംഘടനയിൽ നിന്ന് താൻ പൂർണമായും പിന്മാറിയെന്ന തരത്തിൽ ചില തെറ്റിദ്ധാരണകൾ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ഈ വിശദീകരണമെന്ന് ടിനി ടോം അറിയിച്ചു. ആരോടും പറയാതെയാണ് സംഘടനാ ചുമതലയിൽ നിന്ന് മാറിനിന്നതെന്നും, അതിൽ ക്ഷമ ചോദിക്കുന്നുവെന്നും കത്തിൽ അദ്ദേഹം വ്യക്തമാക്കുന്നു.

vachakam
vachakam
vachakam

കത്തിന്റെ പൂർണരൂപം;

"ആദ്യം നിങ്ങൾ എല്ലാവരോടും ഞാൻ നന്ദി അറിയിക്കട്ടേ ,അമ്മയിൽ നടന്നിട്ടുള്ള എല്ലാ തെരെഞ്ഞെടുപ്പുകളിലും വലിയ ഭൂരിപക്ഷത്തിൽ എന്നെ വിജയിപ്പിച്ചതിനു 2018 മുതൽ ഇന്നലവരെ അമ്മയുടെ എക്സിക്യൂട്ടീവിൽ ലാലേട്ടന്റെ കീഴിലും ഇപ്പോൾ ശ്വേത മേനോന്റെ കീഴിലും സത്യസന്ധമായി എനിക്ക് കഴിയും വിധം നിങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ സാധിച്ചു, അനീതികൾക്കെതിരെ ഞാൻ ശബ്ധിച്ചതിന്റെ പേരിൽ ഞാൻ ടാർഗറ്റ് ചെയപെട്ടിരിന്നു ആരോപണങ്ങൾ പോലീസ് Fir എടുക്കാതെ നിരുപാധികം തള്ളി കളയുകയും എനിക്ക് ക്ലീൻ chit നൽകുകയും ചെയ്തു ഇതൊന്നും ഞാൻ ഒരു ചാനലിലും വിളമ്പാൻ പോയിട്ടില്ല എല്ലാം ദൈവത്തിനും നീതിക്കും മാത്രം വിട്ടു കൊടുത്തു സത്യമെ ജയിക്കൂ അതാണ് തെളിഞ്ഞത്. ഇനി നിങ്ങളോട് ക്ഷമ ചോദിക്കുകയാണ് ആരോടും പറയാതെ ഇറങ്ങി പോകുന്നതിൽ, എന്ന് കരുതി നിങ്ങളുടെ വിളികൾ ഞാൻ അവഗണിക്കില്ല എനിക്ക് പറ്റുന്ന വിധത്തിൽ ഞാൻ നിങ്ങളോടൊപ്പം ഉണ്ടാകും എന്ന് നിങ്ങളുടെ സ്വന്തം സഹോദരൻ Tiny Tom ,thank u and god bless you all 🙏"

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam