കോഴിക്കോട്: കോഴിക്കോട് ടിഗ് നിധി പ്രൈവറ്റ് ലിമിറ്റഡ് നടത്തിയ കോടികളുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് ഭാര്യയെ പ്രതി ചേർത്ത സംഭവത്തിൽ പ്രതികരിച്ച് കൽപറ്റ എംഎൽഎ ടി സിദ്ധിഖ്.
നടക്കാവ് പൊലീസ് തന്റെ ഭാര്യക്ക് എതിരെ എടുത്ത കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് എംഎൽഎ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. കേസ് രാഷ്ട്രീയ ഗൂഢാലോചനയുടെ ബാക്കിപത്രം എന്നും സിദ്ധീഖ് കൂട്ടിച്ചേർത്തു
കേസിന് ആസ്പദമായ സംഭവം നടന്നത് 2023ലെ രണ്ടു തീയതികളിലെ നിക്ഷേപത്തിലാണ്. ഈ കാലയളവിൽ തൻ്റെ ഭാര്യ അവിടെ പ്രവർത്തി ച്ചിട്ടില്ല. ഇത് തെളിയിക്കാൻ പോലീസിനെ വെല്ലുവിളിക്കുന്നുവെന്നും ടി സിദ്ധീഖ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
READ MORE: കോഴിക്കോട് ടിഗ് നിധി തട്ടിപ്പ് കേസ്: പ്രതിപക്ഷ എംഎൽഎയുടെ ഭാര്യയെ പ്രതി ചേർത്ത് പൊലീസ്
ഭാര്യ അവിടെ ജോലി ചെയ്തിട്ടുണ്ടെന്നും എന്നാൽ സ്ഥാപനത്തിന്റെ രീതി ശരിയല്ലെന്ന് കണ്ട് രാജി വെക്കുകയായിരുന്നുവെന്നും സിദ്ധീഖ് വ്യക്തമാക്കി. ഭാര്യ സിസി ബാങ്ക് ബ്രാഞ്ച് മാനേജർ മാത്രം ആയിരുന്നു. ഡയറക്ടറോ എംഡിയോ ഒന്നുമല്ല. രാജി വച്ചതും ഇതേ തസ്തികയിൽ നിന്ന് തന്നെയാണ്. ധനകാര്യ സ്ഥാപനത്തിന്റെ ജാഗ്രതയും സാമ്പത്തിക അച്ചടക്കവും ഇല്ല എന്ന് ബോധ്യപ്പെട്ടപ്പോൾ ആണ് രാജിവച്ചത്.
2022 ഡിസംബർ 8നാണ് രാജി വച്ചത്. 2023ൽ നിക്ഷേപം നടത്തിയതിന് വഞ്ചന കുറ്റം ചുമത്തിയത് ഗൂഢാലോചനയുടെ ഭാഗമാണ്. പരാതിക്കാരിയായ ആളെ നേരിട്ട് കണ്ടിട്ടില്ലെന്നും അവരെ അറിയുകയും ഇല്ലെന്നും ഫോൺ വഴി പോലും സംസാരിച്ചിട്ടില്ലെന്നുമാണ് എംഎൽഎയുടെ വിശദീകരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്