തിരുവനന്തപുരം: പേവിഷബാധ ഉണ്ടെന്ന സംശയത്തെത്തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലൻസിൽ നിന്നിറങ്ങിയോടി ഓടയിൽ ചാടിയ രോഗി മരിച്ചു.
ആംബുലൻസിലെ ഡ്രൈവറെയും മറ്റും ആക്രമിച്ച ശേഷം ഇയാൾ റോഡിലേക്ക് ഇറങ്ങി ഓടുകയായിരുന്നു.
നെയ്യാറ്റിൻകര ചെങ്കൽ വട്ടവിള സ്വദേശി രാജേന്ദ്രൻ ആണ് മരിച്ചത്. ഇന്ന് രാവിലെ ആശുപത്രിയിലേക്ക് പോകും വഴി തിരുവനന്തപുരം ഈഞ്ചയ്ക്കൽ ജംഗ്ഷന് സമീപത്തുവെച്ചാണ് സംഭവം നടന്നത്.
രക്ഷപ്പെടാൻ ഓടിയ ഇയാൾ ദേശീയപാത വികസനം നടക്കുന്ന ഈഞ്ചയ്ക്കൽ ഭാഗത്തെ വെള്ളം നിറഞ്ഞ വലിയ ഓടയിലേക്ക് ഇറങ്ങുകയായിരുന്നു. ഇവിടെ നിന്ന് കയറാൻ കഴിയാതെ കുടുങ്ങിയ രാജേന്ദ്രനെ നാട്ടുകാരും പൊലീസും ചേർന്നാണ് പുറത്തെടുത്തത്. അപ്പോഴേയ്ക്കും മരിച്ചിരുന്നു. ആംബുലൻസ് ഡ്രൈവറും രാജേന്ദ്രനും റോഡിലൂടെ ഓടുന്നതിന്റെയും രാജേന്ദ്രൻ ഓടയിൽ കുടുങ്ങുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
വെള്ളിയാഴ്ച പുൽച്ചെ നാലരയ്ക്കാണ് 108 ആംബുലൻസിലേക്ക് അടിയന്തരമായി വിളി വരുന്നത്. രാജേന്ദ്രൻ എന്ന ആൾ വെള്ളം കണ്ടാൽ പരിഭ്രമിക്കുന്നുവെന്നും പേവിഷബാധയുടെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നുവെന്നുമായിരുന്നു സന്ദേശം. തുടർന്ന് ആംബുലൻസ് സർവീസിൽനിന്ന് ജീവനക്കാരെത്തി ബലപ്രയോഗത്തിലൂടെ രാജേന്ദ്രനെ ആംബുലൻസിൽ കയറ്റി ആശുപത്രിയിൽ കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
