പാലക്കാട്: പാലക്കാട് ഈസ്റ്റ് ഒറ്റപ്പാലത്ത് ശിവസേന ജില്ലാ സെക്രട്ടറിയെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിലായതായി റിപ്പോർട്ട്. പ്രതിയായ കയറമ്പാറ സ്വദേശിയായ ഫൈസലാണ് അറസ്റ്റിലായത്.
ജില്ലാ സെക്രട്ടറി മീറ്റ്ന സ്വദേശി വിവേകിനാണ് ഇന്നലെ കുത്തേറ്റത്. ഇടുപ്പിന് കുത്തേറ്റ വിവേകിനെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ചിനക്കത്തൂർ പൂരത്തിന് കയറമ്പാറ സ്വദേശിയും വിവേകും തമ്മിൽ സംഘർഷത്തിലേർപ്പെട്ടിരുന്നു.
അതേസമയം ഈ സംഘർഷത്തിലെ വൈരാഗ്യത്തെ തുടർന്നാണ് വിവേകിനെ ആക്രമിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്ന് രാവിലെ 11നാണ് പോലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്