രാഹുൽ സൗന്ദര്യ വസ്തുക്കൾ വാങ്ങി നൽകി,  പിന്നാലെ സാമ്പത്തികമായി ചൂഷണം ചെയ്തുവെന്നും പരാതിക്കാരി

JANUARY 10, 2026, 7:55 PM

പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരായ മൂന്നാം ബലാത്സംഗക്കേസിൽ നിർണായക തെളിവുകളാണ് യുവതി കൈമാറിയത്.

ഗർഭച്ഛിദ്രം, നിർബന്ധിത ഗർഭച്ഛിദ്രം, ബലാത്സംഗം, തുടങ്ങിയവയാണ് യുവതി പൊലീസിന് അയച്ച ഇമെയിലിൽ പ്രധാനമായും വ്യക്തമാക്കിയിട്ടുള്ളത്. ക്രൂര ബലാത്സംഗം നേരിട്ടുവെന്നും, ശേഷം ബ്ലാക്ക് മെയിലിങ് ചെയ്ത് ജീവിതം തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയിൽ പറയുന്നു.

രാഹുലിനെതിരായ മൂന്നാം ബലാത്സം​ഗ കേസ്, തിരുവല്ല സ്വദേശിനിയായ പരാതിക്കാരി വിദേശത്ത്: നാളെ യുവതി നാട്ടിലെത്തിയേക്കും

vachakam
vachakam
vachakam

സഹോദരിയുടെ വിവാഹം മുടക്കും എന്നും, പിതാവിനെ അപായപ്പെടുത്തുമെന്നും യുവതിയുടെ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

രാഹുൽ സൗന്ദര്യ വസ്തുക്കൾ അടക്കം വാങ്ങി നൽകിയിരുന്നു. പിന്നാലെ സാമ്പത്തികമായി ചൂഷണം ചെയ്തുവെന്നും, പീഡനത്തിന് ശേഷം ബ്ലാക്ക് മെയിലിങ് ചെയ്തുവെന്നും യുവതി പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.  രാഹുൽ ചതിച്ചുവെന്ന് മനസിലാക്കിയതോടെയാണ് യുവതി പരാതി നൽകിയത്. യുവതി മെഡിക്കൽ തെളിവുകൾ അടക്കം അന്വേഷണ സംഘത്തിന് കൈമാറിയെന്നാണ് സൂചന. 

vachakam
vachakam
vachakam

  ഭ്രൂണത്തിൻ്റെ സാമ്പിൾ പോലും തെളിവായി ലഭിച്ചിരിക്കുന്ന കേസിലാണ് ഇപ്പോൾ രാഹുലിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam