തിരുവനന്തപുരം: അതിജീവിതയെ സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപിച്ച കേസില്‍ രാഹുൽ ഈശ്വറിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ഹര്‍ജി കോടതി തള്ളി. തിരുവനന്തപുരം അഡീഷണല്‍ സിജെഎം കോടതിയാണ് ഹര്‍ജി പരിഗണിച്ച് തള്ളിയത്.
അതേസമയം ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചുവെന്നും അതിജീവിതയെ ഭീഷണിപ്പെടുത്തിയും സ്വാധീനിച്ചും തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചുവെന്നുമുള്ള ആരോപണങ്ങളാണ് പ്രോസിക്യൂഷന്‍ മുന്നോട്ടുവച്ചത്. കൂടാതെ മറ്റു ക്രിമിനല്‍ കേസുകളിലും പ്രതി ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ ഈ ആരോപണങ്ങള്‍ തെളിയിക്കുന്നതിന് ആവശ്യമായ തെളിവുകള്‍ അന്വേഷണസംഘം ഹാജരാക്കിയിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇതിനെ തുടര്‍ന്നാണ് ജാമ്യം റദ്ദാക്കണമെന്ന ആവശ്യം കോടതി തള്ളിയത്.
തനിക്കെതിരെ ചില ഉന്നതരുടെ ഗൂഢാലോചനയാണെന്നും പൊലീസിന്റെ നീക്കങ്ങള്‍ അതിന്റെ ഭാഗമാണെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
