തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് വേണ്ടപ്പെട്ടവനാണ് ടി എന്‍ പ്രതാപന്‍ എംപിയെന്ന് ആവർത്തിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.
അദ്ദേഹത്തിന്‍ സാമൂഹിക മാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്നത് പിഎഫ്‌ഐക്കാരനാണ്. പുന്ന നൗഷാദ് കൊലക്കേസിലെ പ്രതികളെ പ്രതാപനാണ് സംരക്ഷിച്ചതെന്ന് കോണ്‍ഗ്രസുകാര്‍ പറയുന്നു.
ഭീകരവാദികളെ സംരക്ഷിക്കുന്നത് ടി എന്‍ പ്രതാപനാണ്. കൂടുതല്‍ പറഞ്ഞാല്‍ തെളിവുകള്‍ പുറത്ത് വിടുമെന്നും കെ സുരേന്ദ്രന്‍ മുന്നറിയിപ്പ് നല്‍കി.
പ്രതാപന്റെ തീവ്രവാദ ബന്ധം തെളിയിക്കുന്ന ഫോട്ടോ ഉള്‍പ്പെടെ കൈയ്യിലുണ്ടെന്നും കെ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. സ്വര്‍ണ്ണക്കടത്ത് കേസില്‍ ഇടപെട്ടത് മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് കെ സുരേന്ദ്രന്‍ ആവര്‍ത്തിച്ചു.
സ്വണ്ണക്കടത്ത് കേസ് അന്വേഷിച്ചുകൊണ്ടിരിക്കുന്നു. ചോദ്യം ചെയ്യേണ്ട സമയത്ത് ചോദ്യം ചെയ്യും. മോദി സര്‍ക്കാര്‍ നടത്തുന്ന സുതാര്യമായ പ്രവര്‍ത്തനമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്