കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ രണ്ട് പ്രതികൾക്ക് ജാമ്യം അനുവദിച്ചു സുപ്രീംകോടതി

FEBRUARY 6, 2026, 1:45 AM

ഡൽഹി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ രണ്ട് പ്രതികൾക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. കേസിലെ ഒന്നാം പ്രതിയായ മുൻ ബാങ്ക് സെക്രട്ടറിയായ ടി.ആർ. സുനിൽകുമാറിന്റെയും മൂന്നാം പ്രതിയുടേയും ഭാര്യമാരായ ജിത ഭാസ്കറും ശ്രീലതയ്ക്കുമാണ് ജാമ്യം ലഭിച്ചത്. കേസ് തുടരുന്നതിനിടെ ഇവർക്ക് ജാമ്യം അനുവദിക്കണമെന്ന ഹർജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.

സംസ്ഥാനത്തെ ഏറ്റവും വലിയ സഹകരണ തട്ടിപ്പുകളിലൊന്നായി കണക്കാക്കപ്പെടുന്ന കേസിൽ സഹകരണ വകുപ്പ് നടത്തിയ പരിശോധനയിലാണ് വ്യാപകമായ ക്രമക്കേടുകൾ പുറത്തുവന്നത്. തുടക്കത്തിൽ ഏകദേശം 108 കോടി രൂപയുടെ തട്ടിപ്പ് കണ്ടെത്തിയിരുന്നു. തുടർന്ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. നിലവിൽ 31 പ്രതികളുള്ള കേസിൽ മുൻ സെക്രട്ടറി ടി.ആർ. സുനിൽകുമാർ, മുൻ മാനേജർ ബിജു കരീം, ചീഫ് അക്കൗണ്ടന്റ് സി.കെ. ജിൽസ് എന്നിവരടക്കം ഭരണസമിതിയംഗങ്ങളെയും ഉൾപ്പെടുത്തി അന്വേഷണം പുരോഗമിക്കുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam