തിരുവനന്തപുരം: കൊല്‍ക്കത്തയിലെ ആർജി കർ മെഡിക്കല്‍ കോളജില്‍ നിരാഹാര സത്യാഗ്രഹം നടത്തുന്ന യുവ ഡോക്ടർമാർക്ക് പിന്തുണ പ്രഖ്യാപിച്ച് കേരളത്തിലെ യുവ ഡോക്ടർമാർ രംഗത്ത്.
രാവിലെ ആറു മണി മുതല്‍ വൈകിട്ട് ആറു മണിവരെ സത്യാഗ്രഹ സമരത്തിന്റെ ഭാഗമാകും എന്നാണ് ലഭിക്കുന്ന വിവരം. ജൂനിയർ ഡോക്ടേഴ്സ് നെറ്റ്വർക്കിന്റെയും പിജി ഡോക്ടർമാരുടെയും നേതൃത്വത്തിലാണ് കേരളത്തില്‍ സമരം.
അതേസമയം ആശുപത്രി പ്രവർത്തനങ്ങളെ സമരം ബാധിക്കില്ല എന്നാണ് ലഭിക്കുന്ന വിവരം. ഉദ്ഘാടനം രാവിലെ 9 മണിക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ബ്ലഡ് ബാങ്കിന് സമീപം നടക്കും. ഐഎംഎയും കെജിഎംസിടിഎയും സത്യഗ്രഹ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്