മുഖ്യമന്ത്രി ചർച്ച വേണ്ട; കർശന വിലക്കുമായി കെപിസിസി, ലംഘിച്ചാൽ അച്ചടക്ക നടപടിയെന്ന് സണ്ണി ജോസഫ്

APRIL 25, 2026, 4:08 AM

തിരുവനന്തപുരം: മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും പരസ്യ പ്രതികരണങ്ങൾ നടത്തരുതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.

സംഘടനയ്ക്ക് പൊതുസമൂഹത്തിൽ അവമതിപ്പുണ്ടാക്കുന്ന രീതിയിൽ പത്ര, ദൃശ്യ, സാമൂഹ്യ മാധ്യമങ്ങളിൽ പ്രസ്താവനകൾ നടത്തുന്നതിൽ നിന്ന് എല്ലാവരും വിട്ടുനിൽക്കണം. നിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ കർശനമായ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഇത്തരം അനാവശ്യ ചർച്ചകൾ കോൺഗ്രസ് അണികളിലും യുഡിഎഫിനെ പിന്തുണച്ച ജനങ്ങളിലും കടുത്ത അസംതൃപ്തിയാണ് ഉണ്ടാക്കിയിരിക്കുന്നത്. വിഷയത്തിൽ എഐസിസി (AICC) നേരത്തെ തന്നെ കർശന നിർദ്ദേശം നൽകിയിരുന്നെങ്കിലും ചർച്ചകൾ തുടരുന്ന പശ്ചാത്തലത്തിലാണ് കെപിസിസി ഔദ്യോഗികമായി വിലക്ക് ഏർപ്പെടുത്തിയത്.

vachakam
vachakam
vachakam

പാർട്ടിക്കുള്ളിലെ വിഭാഗീയതയും പരസ്യമായ മുഖ്യമന്ത്രി ചർച്ചകളും മുന്നണിക്ക് ദോഷം ചെയ്യുന്നു എന്ന വിലയിരുത്തലിലാണ് ഈ നീക്കം. മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള തർക്കങ്ങളിൽ എഐസിസി യഥാസമയം ഇടപെടാത്തതിനെതിരെ പാർട്ടിയിൽ തന്നെ വിമർശനം ഉയർന്നിരുന്നു.

ഇതിന് പുറമെ, മുസ്ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികൾ വിഷയത്തിൽ പരസ്യമായ നിലപാടുമായി രംഗത്തെത്തിയതും കോൺഗ്രസ് നേതൃത്വത്തെ പ്രതിരോധത്തിലാക്കി. ഈ സാഹചര്യത്തിലാണ് അച്ചടക്ക നടപടി എന്ന കർശനമായ താക്കീത് നൽകാൻ കെപിസിസി നിർബന്ധിതമായത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam