“വെളുത്ത പുക ഉടൻ ഉയരും”; മുഖ്യമന്ത്രി തീരുമാനം വൈകിയത് പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചുവെന്ന് സണ്ണി ജോസഫ്

MAY 12, 2026, 2:27 AM

ഡൽഹി: കേരള മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ ഉണ്ടായ കാലതാമസം പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചുവെന്ന് സണ്ണി ജോസഫ്. ചർച്ചകൾ തുടരുകയാണെന്ന് മനസ്സിലാക്കുന്നുവെന്നും “വെളുത്ത പുക ഉടൻ ഉയരും” എന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. 

സോണിയ ഗാന്ധിയുടെ വസതിയിൽ ചർച്ചകൾ ആരംഭിച്ചിട്ടുണ്ടെന്നും, മല്ലികാർജുൻ ഖർഗെ ഇന്ന് വൈകിട്ടോടെ എത്തുമെന്നും അദ്ദേഹം അറിയിച്ചു. മുഖ്യമന്ത്രി കാര്യത്തിൽ തീരുമാനം എടുത്ത ശേഷമാകും മന്ത്രിസഭ രൂപീകരണ നടപടികളിലേക്ക് കടക്കുകയെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

അതേസമയം, കേരള മുഖ്യമന്ത്രിയെ സംബന്ധിച്ച അനിശ്ചിതത്വം ഒമ്പതാം ദിവസത്തിലേക്കും നീണ്ടിരിക്കുകയാണ്. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും തമ്മിൽ കൂടിക്കാഴ്ച നടത്തും. ഈ ചർച്ചയ്ക്കുശേഷമാകും അന്തിമ തീരുമാനം ഉണ്ടാകുകയെന്നാണു സൂചന.

vachakam
vachakam
vachakam

അടിയന്തര സാഹചര്യത്തെ തുടർന്നാണ് ഖർഗെ പ്രത്യേക ചാർട്ടേഡ് വിമാനത്തിൽ ഡൽഹിയിലെത്തുന്നതെന്നുമാണ് വിവരം. തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് ഒരാഴ്ച പിന്നിട്ടിട്ടും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാത്തതിൽ ഘടകകക്ഷികൾക്കിടയിൽ അതൃപ്തി ശക്തമാണ്. മുസ്ലിം ലീഗ് നേതാക്കൾ “പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയാണ്” എന്ന കടുത്ത പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ് വിജയത്തിന്റെ മാറ്റ് കുറയ്ക്കുന്ന നടപടിയാണ് ഇപ്പോഴത്തേതെന്ന വിമർശനവും ലീഗ് ഉയർത്തുന്നുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam