കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ട എന്ന് തീരുമാനിച്ചിട്ടില്ലെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. എംപിമാർ മത്സരിക്കേണ്ടെന്നു തീരുമാനം എടുത്തെന്ന തരത്തിൽ പുറത്തു വന്ന വാർത്തകൾ തെറ്റാണെന്നും, അന്തിമ തീരുമാനം എടുക്കേണ്ടത് ഹൈക്കമാൻഡ് ആണെന്നും സണ്ണി ജോസഫ് അറിയിച്ചു.
തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ ചിലർ അത്തരം അഭിപ്രായം മുന്നോട്ട് വച്ചിരുന്നു. എന്നാൽ അതിൽ ഭൂരിപക്ഷം ന്യൂനപക്ഷം എന്നൊന്നില്ലെന്നും സണ്ണി ജോസഫ് പ്രതികരിച്ചു.
ഫെബ്രുവരി 6ന് പ്രതിപക്ഷ നേതാവ് നയിക്കുന്ന പുതുയുഗ യാത്ര ആരംഭിക്കും. അതിന് മുന്നോടിയായി തന്നെ യുഡിഎഫ് സ്ഥാനാർഥി പട്ടിക പുറത്തുവിടാൻ ആണ് തീരുമാനിച്ചിരിക്കുന്നതെന്നും സണ്ണി ജോസഫ് അറിയിച്ചു. ആരൊക്കെ മത്സരിക്കുമെന്ന് അന്ന് അറിയാലോ എന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
