തിരുവനന്തപുരം: ബിജെപി കൗണ്‍സിലര്‍ സുഗതന് അറസ്റ്റിലായതോടെ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പ്രതിസന്ധിയിലായതും ബിജെപി തന്നെ.
സ്വതന്ത്രന്റെ പിന്തുണയോടെയാണ് തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപി ഭരണം നേടിയത്. സുഗതന് അയോഗ്യനായാല്‍ ഭരണപ്രതിസന്ധിയുണ്ടാകാനും സാധ്യതയുണ്ട്.
തുടര്‍ച്ചയായി 3 മാസം 3 കൗണ്‍സില്‍ യോഗങ്ങളില്‍ നിന്ന് വിട്ടുനിന്നാല്‍ കൗണ്‍സിലര്‍ അയോഗ്യനാകും. കഴിഞ്ഞ രണ്ട് യോഗങ്ങളിലും സുഗതന് പങ്കെടുത്തിരുന്നില്ല.
മൂന്ന് യോഗത്തില്‍ പങ്കെടുത്തില്ലെങ്കില്‍ നാലാം യോഗത്തില്‍ അയോഗ്യനാക്കാമെന്നാണ് മുനിസിപ്പല്‍ ആക്ട്. യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപേക്ഷ നല്‍കാമെങ്കിലും ഇതുവരെ സുഗതന് അവധി അപേക്ഷയും നല്‍കിയിട്ടില്ല.
വധശ്രമക്കേസില്‍ ഒളിവിലായിരുന്ന സുഗതനെ നാടകീയ രംഗങ്ങള്‍ക്കൊടുവിലായിരുന്നു പൊലീസ് അറസ്റ്റ് ചെയ്തത്. സുഗതന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെയായിരുന്നു അറസ്റ്റ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
