ലോക കേരള സഭയുടെ കണക്കുകൾ വെളിപ്പെടുത്തണം: മുഖ്യമന്ത്രി ലോകംചുറ്റാൻ പോകുന്നത് ധൂർത്തെന്ന് കെ സുധാകരൻ

SEPTEMBER 18, 2023, 7:43 PM

തിരുവനന്തപുരം: സംഭരിച്ച നെല്ലിന്റെ പണം നല്കാതിരുന്നതിനെ തുടർന്ന് കർഷകർ നാട്ടിൽ  ആത്മഹത്യ ചെയ്യുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയനും സംഘവും വീണ്ടും ലോകം ചുറ്റാൻ പോകുന്നത് ധൂർത്തും അഴിമതിയുമാണെന്ന്  കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ എംപി. 

സൗദിയിലേക്കുള്ള യാത്ര ചെലവിനും മറ്റുമായി ഇതിനോടകം രണ്ട് കോടി ഖജനാവിൽനിന്ന് അനുവദിച്ചിട്ടുണ്ട്. മുമ്പു നടന്ന യാത്രകളുടെ കണക്കോ, പിരിച്ച തുകയുടെ കണക്കോ ആർക്കും അറിയില്ല. ഇവ അടിയന്തരമായി ജനങ്ങളുടെ മുമ്പിൽ വയ്ക്കണമെന്ന് സുധാകരൻ ആവശ്യപ്പെട്ടു.

ലോക കേരളസഭയുടെ പേരിൽ നടക്കുന്നത് വൻകൊള്ളയും പണപ്പിരിവുമാണ്. അമേരിക്കയിൽ സംഘടിപ്പിച്ച ലോകകേരള സഭയുടെ പേരിൽ വൻതോതിലാണ്  പ്രവാസികളെ സിപിഎം കൊള്ളയടിച്ചത്. ഇതിന് പിന്നാലെയാണ് സൗദിയിൽ സമ്മേളനം സംഘടിപ്പിക്കുന്നത്.  പിണറായി സർക്കാർ അധികാരത്തിലെത്തിയ ശേഷം നടത്തിയ ലോക കേരള സഭകൾകൊണ്ട് പ്രവാസികളുടെ ഏതെങ്കിലും പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ കഴിഞ്ഞോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.

vachakam
vachakam
vachakam

നികുതിപോലും പിരിച്ചെടുക്കാതെയും നികുതിയിതര വരുമാനം കണ്ടെത്തി സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ മാർഗങ്ങൾ സ്വീകരിക്കാതെയും മുഖ്യമന്ത്രിയും സംഘവും വിദേശയാത്രകൾ നടത്തി ഉല്ലസിക്കുന്നത് കേരള ജനതയോടുള്ള വെല്ലുവിളിയാണ്. ക്ഷേമ പെൻഷൻ ഉൾപ്പെടെയുള്ളവയും വികസന പ്രവർത്തനങ്ങളും മുടങ്ങാതെ ഇരിക്കാൻ കടമെടുക്കേണ്ട ഗതികെട്ട അവസ്ഥയിലാണ് കേരളം. സംസ്ഥാനം തന്നെ വിറ്റാൽപോലും അടച്ച് തീർക്കാൻ കഴിയാത്തത്ര കടബാധ്യതയുണ്ട്.

പിറന്നു വീഴുന്ന കുഞ്ഞിനെപ്പോലും കടക്കാരാനാക്കിയ പിണറായി ഭരണം കഴിയുമ്പോൾ കേരള സംസ്ഥാനം തന്നെ ഉണ്ടാകുമോയെന്ന് സംശയമാണ്. എന്നിട്ടാണ് മുഖ്യമന്ത്രിയും പരിവാരങ്ങളും പ്രവാസി സമൂഹത്തിന് ഒരു ഗുണവുമില്ലാത്ത വിദേശയാത്രകൾ സംഘടിപ്പിക്കുന്നതെന്നും കെ.സുധാകരൻ കുറ്റപ്പെടുത്തി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam