അത്തരം അസ്വസ്ഥതകൾ ഇനി വിലപ്പോകില്ല, എഐസിസി തീരുമാനം സ്വീകരിക്കുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്; രമേശ് ചെന്നിത്തലയുടെ അതൃപ്തിയിൽ പ്രതികരിച്ച് അടൂർ പ്രകാശ്

MAY 14, 2026, 4:52 AM

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെയുണ്ടായ രമേശ് ചെന്നിത്തലയുടെ അതൃപ്തിയിൽ പ്രതികരിച്ച് അടൂർ പ്രകാശ്. അത്തരം അസ്വസ്ഥതകൾ ഇനി വിലപ്പോകില്ലെന്നും എഐസിസി തീരുമാനം സ്വീകരിക്കുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

സ്വാഭാവികമായി ഉണ്ടാകുന്ന പ്രതിഷേധങ്ങൾ മാത്രമാണുള്ളത്. ചെന്നിത്തലയുമായി സംസാരിക്കാൻ അവസരം കിട്ടുമെങ്കിൽ സംസാരിക്കുമെന്നും അടൂർ പ്രകാശ് പറഞ്ഞു.

മുഖ്യമന്ത്രിയെ കണ്ടെത്തുന്നതിന് കാലതാമസം ഉണ്ടായിട്ടില്ല. കീഴ് വഴക്കങ്ങൾ എല്ലാം പാലിച്ചു തന്നെയാണ് മുഖ്യമന്ത്രിയുടെ കാര്യത്തിൽ തീരുമാനമെടുത്തത്. ഞങ്ങൾ എല്ലാവരും നേതൃത്വത്തിനോട് അഭിപ്രായം പറഞ്ഞിട്ടുണ്ട്. ഘടകകക്ഷികളുടെ സമ്മർദ്ദം ഒന്നും ഉണ്ടായിട്ടില്ല. 

vachakam
vachakam
vachakam

അതേസമയം, യുഡിഎഫിന് അനുയോജ്യമായ മന്ത്രിമാരായിരിക്കും ഉണ്ടാവുകയെന്ന് അദ്ദേഹം പറഞ്ഞു.ഒന്നിച്ച് ഒറ്റക്കെട്ടായി മുന്നോട്ടുപോകുക എന്നതാണ് യുഡിഎഫിന്റെ ലക്ഷ്യം. അതിലേക്ക് എത്തിച്ച യുഡിഎഫ് പ്രവർത്തകരോട് നന്ദി രേഖപ്പെടുത്തുന്നതായും അടൂർ പ്രകാശ് മാധ്യമങ്ങളോട് പ്രതികരിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam