ആശുപത്രി മാലിന്യവുമായി പോവുകയായിരുന്ന ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

JULY 17, 2026, 6:46 AM

പാലക്കാട്: ആശുപത്രി മാലിന്യവുമായി പോവുകയായിരുന്ന ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. മുണ്ടൂര്‍ യുവക്ഷേത്ര കോളേജിലെ രണ്ടാംവര്‍ഷ ബിസിഎ വിദ്യാര്‍ത്ഥിയും പാലക്കാട് പറക്കുളം സ്വദേശിയുമായ മുഹമ്മദ് ഫര്‍ഹാനാണ് മരിച്ചത്.മൂന്ന് വിദ്യാര്‍ത്ഥിക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുമുണ്ട്. 

പാലക്കാട് മുണ്ടൂര്‍ ഒമ്പതാം മൈയിൽ ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം നടന്നത്. നടന്നുപോകുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്കാണ് ലോറി ഇടിച്ചുകയറിയത്. ഉടന്‍ തന്നെ വിദ്യാര്‍ത്ഥികളെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കിടെയായിരുന്നു മുഹമ്മദ് ഫര്‍ഹാന്‍ മരിച്ചത്. 

അപകടത്തില്‍ പരിക്കേറ്റ മൂന്ന് വിദ്യാര്‍ത്ഥികളിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്. ഈ വിദ്യാര്‍ത്ഥിയെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam