കൊട്ടിയൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ 2 പേരെ ഒഴുക്കിൽ പെട്ട് കാണാതായി; ബാവലി പുഴയിൽ ശക്തമായ കുത്തൊഴുക്ക്, തിരച്ചിലിന് വലിയ വെല്ലുവിളി

JUNE 16, 2025, 2:46 AM

കൊട്ടിയൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ 2 പേരെ ഒഴുക്കിൽ പെട്ട് കാണാതായതായി റിപ്പോർട്ട്. കോഴിക്കോട് അത്തോളി സ്വദേശി നിഷാദ് (40), കാസർകോട് ഹോസ്ദുർഗ് സ്വദേശി അഭിജിത്ത് (28) എന്നിവരെയാണ് കാണാതായത്. 

അതേസമയം ഇവർക്ക് ഒപ്പമെത്തിയവർ കുളി കഴിഞ്ഞ് ഫോട്ടോയെടുക്കാൻ വിളിച്ചപ്പോൾ ആണ് അഭിജിത്തിനെ കാണാതായ വിവരമറിയുന്നത്. നിഷാദിനെ കാണാനില്ലെന്ന് ഒപ്പമെത്തിയ ഭാര്യ അറിയിക്കുകയായിരുന്നു. കേളകം എസ്എച്ച്ഒ ഇംതിഹാസ് താഹ, പ്രിൻസിപ്പൽ എസ്ഐ വർഗീസ് തോമസ് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. 

അതേസമയം മലയോര പ്രദേശത്ത്  മഴ തുടരുന്ന സാഹചര്യത്തിൽ ബാവലി പുഴയിൽ ശക്തമായ കുത്തൊഴുക്കുണ്ട്. ഇത് തിരച്ചിലിന് വലിയ വെല്ലുവിളി ആവുന്നുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam