തിരുവനന്തപുരം : വഴുതയ്ക്കാട്-കോട്ടൺഹിൽ റോഡിലും നഗരത്തിലെ മറ്റ് ഭാഗങ്ങളിലും സഞ്ചാരസ്വാതന്ത്ര്യം തടസപ്പെടുത്തികൊണ്ട് അനധികൃതമായി പ്രവർത്തിക്കുന്ന തട്ടുകടകൾ നീക്കം ചെയ്യുന്നതിനായി സ്വീകരിച്ച നടപടികൾ മൂന്നാഴ്ചക്കകം അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നഗരസഭാ സെക്രട്ടറിക്ക് നിർദ്ദേശം നൽകി.
റോഡ് കൈയേറി നടത്തുന്ന അനധികൃത തട്ടുകടകൾ നീക്കം ചെയ്യുന്നതിനായി നഗരസഭാ അധികൃതർക്ക് നൽകുന്ന പോലീസ് സഹായത്തെകുറിച്ച്ജില്ലാ പോലീസ് മേധാവി 3 ആഴ്ചക്കകം ഹാജരാക്കണമെന്നും കമ്മീഷൻ നിർദ്ദേശം നൽകി.
നഗരസഭാ സെക്രട്ടറിയുടെ പ്രതിനിധിയും ജില്ലാ പോലീസ്മേധാവിക്ക് വേണ്ടി അസിസ്റ്റന്റ് പോലീസ് കമ്മീഷണറും നവംബർ 6 ന് രാവിലെ 10 ന് പി.എം.ജി. ജംഗ്‌ക്ഷനിലുള്ള കമ്മീഷൻ ഓഫീസിൽ നടക്കുന്ന സിറ്റിംഗിൽ നേരിട്ട് ഹാജരാകണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു.
പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്