തിരുവനന്തപുരം: പതിനേഴുകാരിയെ ശാരീരികമായി ഉപദ്രവിച്ച രണ്ടാനച്ഛൻ പൊലീസ് പിടിയിൽ.
മലയിന്‍കീഴ് പൊറ്റയില്‍ സ്വദേശി പ്രമോദ് (48) ആണ് പിടിയിലായത്. പോക്‌സോ വകുപ്പ് ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പ്രമോദ് രണ്ടാമത് വിവാഹം കഴിച്ച സ്ത്രീയുടെ ഒപ്പം താമസിക്കവെ രണ്ടാം ഭാര്യയുടെ മകളായ പതിനേഴുകാരിയെ ശാരീരികമായി വര്‍ഷങ്ങളായി ശല്യം ചെയ്യുകയായിരുന്നു.
കഴിഞ്ഞ ദിവസം പ്രമോദും രണ്ടാം ഭാര്യയും തമ്മില്‍ വഴക്കിട്ടിരുന്നു. ഈ വിവരം വെള്ളറട പൊലീസില്‍ ലഭിക്കുകയും പൊലീസ് വിവരം അന്വേഷിക്കുന്നതിനിടെയാണ് മകള്‍ പൊലീസിനോട് വിവരം പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
