തിരുവനന്തപുരം: ബലാത്സംഗക്കേസിൽ ഒളിവിൽ കഴിയാൻ രാഹുൽ മാങ്കൂട്ടത്തിലിന് സഹായം നൽകിയത് കർണാടകയിലെ യൂത്ത് കോൺഗ്രസ് നേതാവെന്ന് വ്യക്തമാക്കി പൊലീസ്. യൂത്ത് കോൺഗ്രസ് നേതാവ് താമസ സൗകര്യവും, മറ്റ് സഹായങ്ങളും എത്തിച്ചത് പ്രദേശിക നേതാക്കളുടെ സഹായത്തോടെയെന്നും പൊലീസ് പറയുന്നു.
രാഹുലിന് വേണ്ടിയുള്ള തെരച്ചിൽ ഒൻപതാം ദിനത്തിൽ എത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ആണ് രാഹുലിന്റെ സഹായിയെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചിരിക്കുന്നത്.
അതേസമയം 3000 ഏക്കർ വരുന്ന റിസോർട്ടിലായിരുന്നു രാഹുലിൻ്റെ താമസം എന്നും വളരെ സെൻസിറ്റിവായ സ്ഥലമായതിനാൽ പൊലീസ് ഇടപെടലിന് പരിമിതി ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടുകൾ ഉണ്ട്. രാഹുലിനായി എസ്ഐടി തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ് ഇപ്പോൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
