സംസ്ഥാന സ്കൂൾ കലോൽസവം ഹൈടെക്കാക്കി ‘കൈറ്റ്’ 

JANUARY 11, 2026, 2:33 AM

തിരുവനന്തപുരം: തൃശ്ശൂരിൽ വെച്ച് നടക്കുന്ന  64-ാമത് സംസ്ഥാന സ്കൂൾ കലോൽസവം പൂർണ്ണമായും സ്മാർട്ട് ആക്കുന്നതിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) വിപുലമായ ഐ.ടി സംവിധാനങ്ങൾ സജ്ജമാക്കി. രജിസ്ട്രേഷൻ മുതൽ സർട്ടിഫിക്കറ്റ് വിതരണം വരെയുള്ള എല്ലാ ഘട്ടങ്ങളും ഓൺലൈൻ പോർട്ടൽ വഴിയും മൊബൈൽ ആപ്പ് വഴിയും ഏകോപിപ്പിച്ചും സ്‌കൂൾവിക്കിയിൽ മുഴുവൻ സ്റ്റേജിതര മത്സരങ്ങൾ ഉൾപ്പെടുത്തിയും കൈറ്റ് വിക്ടേഴ്‌സ് വഴി തത്സമയ സംപ്രേക്ഷണം ഒരുക്കിയുമാണ് കൈറ്റ് കലോത്സവത്തിന് ഡിജിറ്റൽ മുഖം നൽകുന്നത്

  'ഉത്സവം' പോർട്ടൽ 

 കലോത്സവത്തിന്റെ ആകെ നിയന്ത്രണം www.ulsavam.kite.kerala.gov.in എന്ന പോർട്ടലിലൂടെയാണ് നിർവ്വഹിക്കുന്നത്. മത്സരാർത്ഥികളെ ക്ലസ്റ്ററുകളാക്കി തിരിക്കുക, പാർട്ടിസിപ്പന്റ് കാർഡ് ലഭ്യമാക്കുക, ടീം മാനേജർമാർക്കുളള റിപ്പോർട്ടുകൾ തയ്യാറാക്കുക തുടങ്ങിയവയെല്ലാം ഇതിലൂടെ പൂർണ്ണമായും ഓൺലൈൻ രൂപത്തിലാക്കി. സ്റ്റേജുകളിലെ മത്സരക്രമം അറിയിക്കുന്ന ടൈംഷീറ്റ്, കാൾഷീറ്റ്, സ്കോർഷീറ്റ് എന്നിവയുടെ തയ്യാറെടുപ്പും ഇതിലൂടെയാണ് നടക്കുന്നത്. സർട്ടിഫിക്കറ്റുകളുടെ ആധികാരികത ക്യൂ.ആർ.കോ‍ഡ് വഴി ഉറപ്പാക്കാനും ഡിജി ലോക്കർ‍ വഴി അവ ലഭ്യമാക്കാനും പോർട്ടലിൽ സൗകര്യമുണ്ട്. കൂടാതെ, ഇത്തവണ ഹയർ അപ്പീൽ ടോക്കൺ രജിസ്ട്രേഷൻ സംവിധാനം ആപ്പിലൂടെ തന്നെ നടപ്പിലാക്കാൻ സാധിക്കുന്ന പുതിയ ഫീച്ചറും ഉൾപ്പെടുത്തിയതായി കൈറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ.അൻവർ സാദത്ത് അറിയിച്ചു.

vachakam
vachakam
vachakam

 ‘ഉൽസവം’ മൊബൈൽ ആപ്

 പൊതുജനങ്ങൾക്ക് മത്സരവിവരങ്ങൾ തത്സമയം ലഭ്യമാക്കാൻ 'KITE Ulsavam' എന്ന മൊബൈൽ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാണ്. 25 വേദികളിലേക്കും അനുബന്ധ ഓഫീസുകളിലേക്കും എളുപ്പത്തിൽ എത്തിച്ചേരാൻ സഹായിക്കുന്ന ഡിജിറ്റൽ മാപ്പുകൾ ഈ ആപ്പിന്റെ പ്രധാന പ്രത്യേകതയാണ്. അതിനാൽ  വിവിധ വേദികളിലെ മത്സരങ്ങൾ തുടങ്ങുന്നതും അവസാനിക്കുന്നതുമായ സമയം തത്സമയം സ്കോറിനോടൊപ്പം ഈ ആപ്പിലൂടെ അറിയാൻ സാധിക്കും.

 രചനകൾ സ്കൂൾ വിക്കിയിൽ 

vachakam
vachakam
vachakam

 കഥ, കവിത, ചിത്രരചന, കാർട്ടൂൺ, പെയിന്റിങ്ങ് തുടങ്ങിയ രചനാ മത്സരങ്ങളുടെ ഫലപ്രഖ്യാപനത്തിനുശേഷം അവ സ്കൂൾ വിക്കിയിൽ (www.schoolwiki.in) ലഭ്യമാക്കും. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം, അറബിക്, ഉറുദു തുടങ്ങിയ എല്ലാ ഭാഷകളിലെയും രചനകൾ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായത്തോടെയാണ് സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്നത്. 2016 മുതലുള്ള കലോൽസവ രചനകളുടെ ഡിജിറ്റൽ ശേഖരവും ഇതിൽ ലഭ്യമാണ്.

 കൈറ്റ് വിക്ടേഴ്‌സിൽ തത്സമയം

 വിവിധ വേദികളിൽ നടക്കുന്ന മത്സരങ്ങൾ  കൈറ്റ് വിക്ടേഴ്‌സ് ചാനലിൽ  തത്സമയം നൽകും.‍ www.victers.kite.gov.in വഴിയും

vachakam
vachakam
vachakam

KITE VICTERS മൊബൈൽ ആപ് വഴിയും ഇത് കാണാം.




വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam