കാരന്തൂർ: സുന്നി സ്റ്റുഡന്റസ് ഫെഡറേഷൻ 54 -ാം സ്ഥാപകദിനം മർകസ് സെൻട്രൽ ക്യാമ്പസിൽ ആചരിച്ചു. എസ്.എസ്.എഫ് ഇന്ത്യ ദേശീയ പ്രസിഡന്റും മർകസ് ഡയറക്ടറുമായ സി.പി. ഉബൈദുല്ല സഖാഫി പതാകയുയർത്തലിന് നേതൃത്വം നൽകി.
വിദ്യാർത്ഥി സമൂഹത്തെ ധാർമികമായി ചിട്ടപ്പെടുത്തുന്നതിലും മൂല്യാധിഷ്ഠിത ജനതയെ വാർത്തെടുക്കുന്നതിലും നാളിതുവരെ എസ്.എസ്.എഫ് നിർവഹിച്ച ദൗത്യങ്ങൾ ചരിത്രത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു. പുതിയകാലത്തെ അഭിമുഖീകരിക്കാനും അതിനാവശ്യമായ അഭിരുചികൾ ആവിഷ്‌കരിക്കാനും വിദ്യാർത്ഥികൾ ഉത്സാഹിക്കണമെന്നും അദ്ദേഹം ഉണർത്തി.
പരിപാടിയിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കുചേർന്നു. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് സൈഫുദ്ദീൻ ഹാജി, എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷൻ കുഞ്ഞി മുഹമ്മദ് സഖാഫി പറവൂർ, ബശീർ സഖാഫി കൈപ്പുറം, അക്ബർ ബാദുഷ സഖാഫി, അബൂബക്കർ സഖാഫി പന്നൂർ, ജാമിഅ മർകസ് മുദരിസുമാർ, സെൻട്രൽ ഓഫീസ് ജീവനക്കാർ സംബന്ധിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
