ആദിവാസി ദലിത് മുന്നേറ്റ സമിതി പ്രസിഡന്റും അരിപ്പ ഭൂസമരനായകനുമായ ശ്രീരാമൻ കൊയ്യോൻ കോൺഗ്രസിൽ ചേരും

JANUARY 25, 2026, 9:01 PM

കണ്ണൂർ: ആദിവാസി ദലിത് മുന്നേറ്റ സമിതി പ്രസിഡന്റും അരിപ്പ ഭൂസമരനായകനുമായ ശ്രീരാമൻ കൊയ്യോൻ കോൺഗ്രസിൽ ചേരും. 

ആദിവാസി നേതാവും ജെആർപി സ്ഥാപകയുമായ സി കെ ജാനു യുഡിഎഫിൽ ചേർന്നതിന് പിന്നാലെയാണ് ശ്രീരാമൻ കൊയ്യോൻ കോൺഗ്രസിൽ ചേരുന്നത്.

വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ പിന്തുണക്കുമെന്ന് ആദിവാസി ഗോത്രമഹാസഭ നേതാവ് എം ഗീതാനന്ദനും പറഞ്ഞിരുന്നു.

vachakam
vachakam
vachakam

കഴിഞ്ഞ പത്ത് വർഷത്തെ എൽഡിഎഫ് ഭരണത്തിൽ ദളിത്,ആദിവാസി സമൂഹങ്ങൾ ഒരുപാട് അനുഭവിച്ചു. നിരവധി വിദ്യാർത്ഥികൾക്ക് ഗ്രാന്റ് നിഷേധിക്കുന്നത് അവരുടെ വിദ്യാഭ്യാസത്തെ ബാധിച്ചു. ഈ സമുദായങ്ങൾക്കുള്ള ഫണ്ടുകൾ അനുവദിക്കുന്നതിൽ വലിയ തോതിലുള്ള അഴിമതി നടക്കുന്നുവെന്നും ശ്രീരാമൻ കൊയ്യോൻ ആരോപിക്കുന്നു.

ഇന്ന് കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ നടക്കുന്ന ചടങ്ങിൽ കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫിൽ നിന്ന് അംഗത്വം സ്വീകരിക്കും. തന്നെ പിന്തുണക്കുന്ന നിരവധി ആദിവാസി ദലിത് മുന്നേറ്റ സമിതി പ്രവർത്തകരും കോൺഗ്രസിൽ ചേരുമെന്ന് ശ്രീരാമൻ കൊയ്യോൻ പറഞ്ഞു.


vachakam
vachakam
vachakam

 


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam