കൊച്ചി: അന്തരിച്ച നടൻ ശ്രീനിവാസന്റെ മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ നിന്ന് ഉദയംപേരൂരിലുള്ള വീട്ടിലെത്തിച്ചു. ഒരു മണിക്ക് എറണാകുളം ടൗൺ ഹാളിൽ പൊതുദർശനം. സംസ്കാരം പിന്നീട്.
സുഹൃത്തുക്കളടക്കം നിരവധി പ്രമുഖരാണ് അവസാനമായി ഒരുനോക്ക് കാണാൻ ഉദയംപേരൂരിലുള്ള വസതിയിലേക്ക് ഒഴുകി എത്തുന്നത്.
തിരക്കഥാകൃത്തും നടനുമായ രഞ്ജി പണിക്കർ, നടി സരയു, നിർമാതാവ് ആന്റോ ജോസഫ്, കെ.ബാബു എംഎൽഎ എന്നിവർ ആശുപത്രിയിലെത്തി.
മുഖ്യമന്ത്രിയും സംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും കൊച്ചിയിലുണ്ട്. ഇരുവരും ശ്രീനിവാസന് ആദരാഞ്ജലി അർപ്പിക്കാൻ എത്തും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
