റിപ്പോർട്ട് തെറ്റ്, വൈരനാമവും സ്വർണവിളക്കും സുരക്ഷിതം; പോലീസിനെതിരേ നടപടി വേണമെന്ന് ഭരണസമിതി

MAY 29, 2026, 9:36 PM

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽനിന്ന് വൈരനാമവും സ്വർണവിളക്കും കാണാതായെന്ന പോലീസ് റിപ്പോർട്ട് പൂർണ്ണമായും വസ്തുതാവിരുദ്ധമാണെന്ന് ക്ഷേത്ര ഭരണസമിതി അറിയിച്ചു.

തെറ്റായ റിപ്പോർട്ട് നൽകിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ സർക്കാരിനോട് ആവശ്യപ്പെടുമെന്നും ഭരണസമിതി വ്യക്തമാക്കി. കഴിഞ്ഞ ദിവസം വാർത്തകൾ പുറത്തുവന്ന പശ്ചാത്തലത്തിൽ വെള്ളിയാഴ്ച അടിയന്തരമായി ചേർന്ന ക്ഷേത്രഭരണസമിതി യോഗത്തിലാണ് ഈ തീരുമാനം.

ക്ഷേത്രത്തിൽ ഗുരുതരമായ സുരക്ഷാവീഴ്ചയുണ്ടെന്നും നടവരവായി ലഭിച്ചതുൾപ്പെടെ 78 ഗ്രാം സ്വർണം കാണാതായെന്നും കാണിച്ച് പോലീസ് ഹെഡ്ക്വാർട്ടേഴ്‌സിലെ എ.ഡി.ജി.പി. അഡീഷണൽ ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട് നൽകിയിരുന്നു.

vachakam
vachakam
vachakam

ക്ഷേത്രത്തിന്റെ ശ്രീകോവിലിനുള്ളിൽ സൂക്ഷിച്ചിരുന്ന ’വൈരനാമം’ ഇതുവരെ തിരികെ എത്തിച്ചിട്ടില്ലെന്നും, പല തട്ടുകളുള്ള സ്വർണവിളക്ക് അറ്റകുറ്റപ്പണിക്കെന്ന പേരിൽ കൊണ്ടുപോയതായും റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു.

കൂടാതെ, രാജകുടുംബവുമായി ബന്ധമുള്ളവർ യാതൊരുവിധ സുരക്ഷാപരിശോധനകളും കൂടാതെ ക്ഷേത്രത്തിൽ പ്രവേശിക്കുകയും പുറത്തുപോകുകയും ചെയ്യുന്നുണ്ടെന്ന ഗുരുതരമായ കണ്ടെത്തലുകളും പോലീസ് റിപ്പോർട്ടിലുണ്ടായിരുന്നു. എന്നാൽ ഈ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നാണ് ഭരണസമിതിയുടെ നിലപാട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam