തിരുവനന്തപുരം: സുപ്രിംകോടതി ചീഫ് ജസ്റ്റ് ബി.ആർ ഗവായ്‌യുടെ മുഖത്ത് തുപ്പണമെന്നും കാർ തടയണമെന്നും ആഹ്വാനം ചെയ്ത് ആർഎസ്എസ് സൈദ്ധാന്തികനും ബിജെപി മുൻ ഇന്റലക്ച്വൽ സെൽ മേധാവിയുമായ ടി.ജി മോഹൻദാസ്.
സുപ്രിംകോടതിയിൽ ചീഫ് ജസ്റ്റിസിന് നേരെ അഭിഭാഷകൻ രാകേഷ് കിഷോർ ഷൂ എറിയാൻ ശ്രമിച്ച സംഭവത്തിന് ദിവസങ്ങൾക്ക് മുമ്പ്, സെപ്തംബർ 30നാണ് പത്രിക എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ ടി.ജി മോഹൻദാസ് വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയത്. 'ഗവായ്ക്ക് ദൈവം കൊടുത്തു' എന്ന തലക്കെട്ടിലാണ് വീഡിയോ.
ഖജുരാഹോ ക്ഷേത്രത്തിൽ മഹാവിഷ്ണുവിന്റെ വിഗ്രഹം നവീകരിക്കണമെന്ന ഹരജി തള്ളിയുള്ള ചീഫ് ജസ്റ്റിസിന്റെ പരാമർശത്തിനു പിന്നാലെയാണ് ടി.ജി മോഹൻദാസിന്റെ പരാമർശം.
ചീഫ് ജസ്റ്റിസിന്റെ മുഖത്ത് തുപ്പിയാൽ ഏറിയാൽ ആറ് മാസമേ ശിക്ഷ കിട്ടൂ. ഒരു ഹിന്ദു പോലും അതിന് തയാറായില്ലെന്നും ടി.ജി മോഹൻദാസ് പറയുന്നു.
വണ്ടി തടഞ്ഞുനിർത്തിയാലും കാര്യമായ ശിക്ഷ കിട്ടില്ല. പിടിച്ച് പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോകും, വൈകുന്നേരമാകുമ്പോൾ വിടും. പക്ഷേ ഇത് ചെയ്യാൻ ഹിന്ദുവില്ല, ഉടനെയൊന്നും ഉണ്ടാകുമെന്നും പ്രതീക്ഷയില്ല- മോഹൻദാസ് തുടരുന്നു. എല്ലാ മതങ്ങളോടും ബഹുമാനമാണെന്നാണ് ഗവായ് പറഞ്ഞത്. അതാര് ചോദിച്ചു. അതല്ലല്ലോ ചോദ്യം, നിങ്ങൾ മഹാവിഷ്ണുവിനെ പുച്ഛിച്ചും പരിഹസിച്ചും സംസാരിച്ചു, ആ തെറ്റ് സമ്മതിക്കണം- ടി.ജി മോഹൻദാസ് വീഡിയോയിൽ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്