സതേൺ കേരള ഇക്കണോമി കോറിഡോർ; തെക്കൻ കേരളത്തിന്റെ വികസനത്തിന് നിർണായകമായ പ്രഖ്യാപനം

JUNE 18, 2026, 10:58 PM

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് അവതരണത്തിനിടെ തെക്കൻ കേരളത്തിന്റെ വികസനത്തിന് നിർണായകമായ പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളെ ഏകീകൃത സാമ്പത്തിക കേന്ദ്രമായി വികസിപ്പിക്കുന്ന ‘സതേൺ കേരള ഇക്കണോമിക് കോറിഡോർ’ പദ്ധതിക്ക് തുടക്കമിടുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചു.

മൂന്ന് ജില്ലകളുടെയും സാമ്പത്തിക, വ്യവസായ, സേവന മേഖലകളെ പരസ്പരം ബന്ധിപ്പിച്ച് പുതിയ നിക്ഷേപങ്ങളും തൊഴിലവസരങ്ങളും സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ സാധ്യതകളും നടപ്പാക്കൽ രൂപരേഖയും വിലയിരുത്തുന്നതിനായി വിദഗ്ധ ഏജൻസിയെ നിയമിക്കും.

ഇതിനായുള്ള പഠന പ്രവർത്തനങ്ങൾക്കായി ബജറ്റിൽ 50 കോടി രൂപ വകയിരുത്തിയതായും മന്ത്രി പ്രഖ്യാപിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam